
News
നിങ്ങൾ കാശ്മീരിൽ പോയി സിനിമ ചിത്രീകരിക്കൂ – പ്രധാനമന്ത്രിയുടെ ആഹ്വാനം !
നിങ്ങൾ കാശ്മീരിൽ പോയി സിനിമ ചിത്രീകരിക്കൂ – പ്രധാനമന്ത്രിയുടെ ആഹ്വാനം !

By
ഭരണഘടനയിലെ 370 വകുപ്പ് എടുത്ത് മാറ്റിയതോടെ കാശ്മീരിനുള്ള പ്രത്യേക പദവികൾ നഷ്ടമായിരിക്കുകയാണ്. ഇന്ത്യയിലെങ്കിലും പ്രത്യേക മായി നിന്ന കാശ്മീർ ഇതോടെ മറ്റു സംസ്ഥാനങ്ങളോട് തുല്യമായി.
ഇപ്പോൾ കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ സിനിമാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. . മോദി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് കശ്മീരിന്റെ ഭാവി സിനിമാമേഖലക്കായി എല്ലാവിധ അധികാരത്തോടും കൂടി തുറന്നുകൊടുത്തുള്ള അനുമതി നല്‍കിയത്.
പുതിയ തീരുമാനത്തിലൂടെ കശ്മീരി യുവാക്കള്‍ക്ക് താഴ്വരയുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഇതിലൂടെ ജമ്മൂ കശ്മീരിനെ രാജ്യത്തെ പ്രധാന ടൂറിസറ്റ് ഹബ് ആക്കിമാറ്റാമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകരോട് താഴ്വരയില് ചിത്രീകരണം ആരംഭിക്കാനും മോദി ആവശ്യപ്പെട്ടു.
‘കശ്മീര്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാക്കളുടെ പ്രധാന ചിത്രീകരണ മേഖലയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കശ്മീരില്‍ ചിത്രീകരിക്കാത്ത ഒരു സിനിമ പോലും അന്നുണ്ടായിരുന്നില്ല. അന്താരാഷ്ട്ര സിനിമകള്‍ അവിടെ ഇനിയും ചിത്രീകരിക്കുന്ന സമയം വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോകം മുഴുവന്‍ ജമ്മു കശ്മീരില്‍ വന്ന് സിനിമ ചിത്രീകരിക്കും. ബോളിവുഡ്. തെലുഗു. തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് കശ്മീരില്‍ വന്ന് സിനിമ ചിത്രീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു’; മോദി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഷാരുഖ് ഖാന് നായകനായ ജബ് തക് ഹൈജാന്‍, സല്മാന് ഖാന്റെ ബജ്റംഗി ബൈജാന്, റണ്‍ബീര്‍-ദീപിക കൂട്ടുക്കെട്ടിലെത്തിയ യെ ജവാനി ഹൈ ദിവായ്, ഷാഹിദ് കപ്പൂര്‍ നായകനായ ഹൈദര്‍, ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ റാസി എന്നീ സിനിമകളെല്ലാം തന്നെ കശ്മീരില്‍ ചിത്രീകരണം നടത്തിയ ഏറ്റവും പുതിയ സിനിമകളാണ്.
prime minister about kashmir
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...