Connect with us

മൂന്നു ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് ദുരിത മഴ; മലപ്പുറം കവളപ്പാറയിലും മേപ്പാടിയിലും ഉണ്ടായത് വൻ ദുരന്തങ്ങ; ഇതുവരെ കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; മരണം 44; സൈന്യത്തിന്റെ നേതൃത്വത്തിലെ രക്ഷാപ്രവർത്തനത്തിന് ആശങ്ക

general

മൂന്നു ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് ദുരിത മഴ; മലപ്പുറം കവളപ്പാറയിലും മേപ്പാടിയിലും ഉണ്ടായത് വൻ ദുരന്തങ്ങ; ഇതുവരെ കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; മരണം 44; സൈന്യത്തിന്റെ നേതൃത്വത്തിലെ രക്ഷാപ്രവർത്തനത്തിന് ആശങ്ക

മൂന്നു ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് ദുരിത മഴ; മലപ്പുറം കവളപ്പാറയിലും മേപ്പാടിയിലും ഉണ്ടായത് വൻ ദുരന്തങ്ങ; ഇതുവരെ കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; മരണം 44; സൈന്യത്തിന്റെ നേതൃത്വത്തിലെ രക്ഷാപ്രവർത്തനത്തിന് ആശങ്ക

മഹാ പ്രളയം നടന്നു ഒരു വര്ഷം കഴിയുമ്പോൾ അതിന്റെ തനിയാവർത്തനമായി രണ്ടാം രണ്ടാം ദിവസമായ ഇന്നലെ ജീവനെടുത്ത് പെരുമഴയും ഉരുൾപൊട്ടലും. അതിശ്കതമായ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ മലപ്പുറം കവളപ്പാറയിലും മേപ്പാടിയിലു മാത്രമായി കണ്ടെടുത്തത് 12 മൃതദേഹങ്ങൾ. സംസ്ഥാനത്ത് ഇന്നലെ 25 പേർ കൂടി മരിച്ചു.

ഇതിൽ ഏറ്റവുമധികം പേർ (10) മലപ്പുറത്തും കോഴിക്കോടും. രണ്ടിടങ്ങളിലും കൂടി ആകെ മരിച്ചത് 19 പേർ. ഇടുക്കി, തൃശൂർ (രണ്ടു വീതം), കോട്ടയം, കണ്ണൂർ (ഒരാൾ വീതം) എന്നീ ജില്ലകളിലാണു മറ്റു മരണങ്ങൾ. വ്യാഴാഴ്ച വയനാട് മേപ്പാടി പുത്തുമലയിൽ മണ്ണിനടിയിൽപെട്ട 8 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. വ്യാഴാഴ്ച 11 പേരാണു മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടയിലെ മൊത്തം മരണം 44 ആയി.

കവളപ്പാറയിൽ വൻ ഉരുൾപൊട്ടലിൽ ഒരു പ്രദേശം ഒന്നടങ്കം ഇല്ലാതായി. ഇവിടെ 19 കുടുംബങ്ങളിലെ മുപ്പതോളം പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയമുണ്ട്. 50 അടിയോളം ഉയരത്തിൽ കല്ലും മണ്ണും മൂടിയ ഇവിടെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇന്നലെ ഒരു നാടാകെ ഒലിച്ചുപോയ മലപ്പുറം ഭൂദാനം കവളപ്പാറയിൽ 3 കുട്ടികളടക്കം 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു കുടുംബത്തിലെ 3 പേരെ കാണാതായിട്ടുമുണ്ട്.

മാതി (62), പേരക്കുട്ടി ഗോകുൽ (12) എന്നിവർ ഉൾപ്പെടെയാണിത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം എടവണ്ണയില്‍ വീടു തകർന്ന് ചളിപ്പാടം കുട്ടശ്ശേരി യൂനുസ് ബാബു(38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മുഹമ്മദ് ഷാനിൽ (7) എന്നിവർ മരിച്ചു. വഴിക്കടവ് ആനമറിയിൽ വ്യാഴാഴ്ച മണ്ണിടിച്ചിലിൽ കാണാതായ സഹോദരിമാരിൽ പാറയ്ക്കൽ സാജിതയുടെ (48) മൃതദേഹം കണ്ടെത്തി. അരീക്കോട് പുത്തലത്ത് പെട്രോൾ പമ്പിൽ വെള്ളം കയറി ജീവനക്കാരൻ ആലപ്പുഴ ഹരിപ്പാട് വെട്ടുവേനി സ്വദേശി താന്നിമന്ദിരം സോമൻ മുങ്ങിമരിച്ചു.

പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. മഴയും ദുഷ്കരമായ വഴിയുമാണ് രക്ഷാപ്രവർത്തകർക്ക് ഇവിടങ്ങളിൽ എത്താൻ തടസമാകുന്നത്.

കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചതിനാല്‍ രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ഇവിടേയ്ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ വളരെ പണിപ്പെട്ടായിരുന്നു താല്‍ക്കാലിക റോഡ് സജ്ജമാക്കിയത്. എന്നാല്‍ വീണ്ടും വഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. റോഡില്‍ വീണ മണ്ണ് മാറ്റിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാകു. അതേസമയം മണ്ണു മാറ്റും തോറും ഭാഗത്ത് കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ര്‍ പറയുന്നത്. കനത്ത മഴയും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

കവളപ്പാറയിലേക്ക് പോകുന്ന വഴിയിലെ റോഡിന് ഇരുവശവും മണ്ണിടിച്ചൽ ​രൂക്ഷമാണ്. അവിടേക്ക് എത്തുന്നതിനിടെ വാഹനത്തിന് മുകളിൽ മൺകൂനകൾ വീണ് അപകമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സംസ്ഥാന ​ദുരന്ത നിവാരണ സേനയടക്കം തീരുമാനങ്ങൾ എടുക്കാനാകുകയുള്ളു.

ഒരു ഭാഗത്ത് പ്രദേശത്ത് നിന്നും ആളെ ഒഴിപ്പിക്കലും മറുഭാഗത്ത് ഗതാഗത സംവിധാനം പുന: സ്ഥാപിക്കല്‍ ജോലിയുമാണ് ഇപ്പോൾ നടന്നുവരുന്നത്. ഇവിടെ നിന്നും ആയിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞാല്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനം പുന: സ്ഥാപിക്കാനാകു. കാസര്‍കോട് ജില്ലയിലും കനത്ത മഴയും കാറ്റുമാണ്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.

ഇടുക്കി ജില്ലയിലെ ചിന്നാർ മാങ്കുവയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ പേടിച്ച് അടുത്ത വീട്ടിൽ അഭയം തേടിയ കുടുംബനാഥൻ തിരികെ വീട്ടിലേക്കു വരും വഴി കാൽവഴുതി തോട്ടിൽ വീണ് മരിച്ചു. കമലവിലാസം വീട്ടിൽ രാജൻപിള്ള (67) ആണു മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തുവീണ് ചികിത്സയിലായിരുന്ന കല്ലാർ വട്ടയാർ സ്വദേശി കോഴിപ്പാടൻ ജോബിൻ(30) മരിച്ചു.
തൃശൂർ ജില്ലയിൽ കെഎസ്ഇബി എൻജിനീയർ കെ.എ.ബൈജുവിനു പുറമേ തൊട്ടിപ്പാൾ നെടുമ്പാൾ തെക്കുംമുറി കാരിക്കുറ്റി രാമകൃഷ്ണൻ (70) പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് ടൗണിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരിട്ടി വയന്നൂർ രണ്ടാംകൈയിൽ വില്ലൻപാറ ജോയി (72) മരിച്ചു. കോട്ടയം കല്ലറ പെരുംതുരുത്ത് വാകത്തറ തങ്കപ്പനെ (68) പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുന്നത്ത് ഹാജിറ (23), എടക്കണ്ടത്തിൽ അയൂബ്(44), ചോലശ്ശേരി ഇബ്രാഹിം (38), കക്കോത്ത് പറമ്പിൽ ഖാലിദ് (42), കക്കോത്തുപറമ്പിൽ ജുനൈദ് (20), ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്താഹ് (3), പൊള്ളാച്ചി സ്വദേശികളായ കാർത്തിക് (27), പനീര്‍സെൽവം, എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. 15 പേരെയെങ്കിലും ഇനിയും കണ്ടെത്താനുള്ളതായി നാട്ടുകാർ പറയുന്നു.

ഇന്നലെ പുത്തുമലയില്‍ നിന്നും എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താഴേയ്ക്ക് ഇരുത്തുകയും 100 ഏക്കര്‍ ഭൂമി ഒലിച്ചു പോകുകയുമായിരുന്നു. ഇതിന്റെ താഴ്‌വാരത്തിലും ചെരിവിലും ഉണ്ടായിരുന്ന കെട്ടിടങ്ങളും മണ്ണിനടിയിലായി. ആരാധനാലയങ്ങളും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം ഉള്‍പ്പെടെ അനേകം വീടുകളാണ് മണ്ണിനടിയിലായത്.

വയനാട്ടില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുകള്‍. ഉരുള്‍പൊട്ടലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി നിലമ്പൂർ കവളപ്പാറയിലേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. കനത്ത മഴ ഇവിടെ തുടരുന്നത് പ്രതിസന്ധിയാണ്. ഇവിടെ അമ്പതിലധികം, വീടുകളാണ് മണ്ണിനടിയില്‍ പെട്ടത്. 45 പേരെങ്കിലൂം മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. വാഹനങ്ങള്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയതിനാല്‍ അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ കഴിഞ്ഞത്.

കോഴിക്കോട് ജില്ലയിൽ നാദാപുരം വിലങ്ങാട് പാലൂർ റോഡിൽ ആലിമൂലയിൽ വ്യാഴാഴ്ച അർധരാത്രിയോടെയുണ്ടായ ഉരുൾപൊട്ടലിൽ കുറ്റിക്കാട്ട് ബെന്നി (52), ഭാര്യ മേരിക്കുട്ടി (48), മകൻ അഖിൽ (21), അയൽവാസി മാപ്പലയക്കൽ ദാസന്റെ ഭാര്യ ലിസി( 48) എന്നിവർ മരിച്ചു. കഴുത്തോളം ചെളിയിൽപൂണ്ട ദാസനെ രക്ഷിച്ചു. ഒഴുക്കിൽപെട്ട് കുറ്റ്യാടി സിറാജുൽഹുദാ അക്കാദമിക് കൗൺസിൽ ചെയർമാൻ മാക്കൂൽ മുഹമ്മദ് ഹാജി(56), ഓഫിസ് ഇൻചാർജ് ശരീഫ് സഖാഫി(42) എന്നിവർ മരിച്ചു. കൊയിലാണ്ടി ചേമഞ്ചേരി കുനീർകടവ് സത്യനെ (48) വെള്ളത്തിൽമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങേരി കണ്ണാടിക്കൽ വാടകയ്ക്കു താമസിക്കുന്ന കല്ലായി പുതിയാപ്പിൽ രഞ്ജിത്ത് ലാൽ (42) വെള്ളക്കെട്ടിൽ തലയടിച്ചുവീണ് മരിച്ചു. പടനിലം കൊട്ടക്കാവയൽ കോട്ടയ്ക്കൽ വീട്ടിൽ പുഷ്പരാജൻ (35) വെള്ളത്തിൽ മുങ്ങിമരിച്ചു.

meppadi- kavalappara- 12 deabodies

More in general

Trending

Recent

To Top