Connect with us

പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ

general

പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ

പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ

ഒഡിഷ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെയും അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റിന്റെയുമെല്ലാം ചുവടുപിടിച്ചെത്തിയ മഴയാണ് ഇത്തവണ വടക്കൻ കേരളത്തിൽ വയനാട്ടില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. പൊതുവെ കേരളത്തിൽ മൺസൂൺ കാലഘട്ടത്തിൽ ഏറ്റവും മഴ കുറവ് ഉണ്ടാകുന്നത് വയനാട്ടിലാണ്.കഴിഞ്ഞ 120 വര്‍ഷത്തെ കണക്കുകള്‍ പഠിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് മഴ കുറയുന്ന പ്രവണത കൂടുതല്‍ ഈ ജില്ലയിലാണെന്നാണ്. 20 മുതല്‍ 30 ശതമാനംവരെ കുറവും കണ്ടെത്തി. എന്നാൽ ഇത്തവണ അത് തെറ്റിയാണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്.

ഉരുള്‍പൊട്ടലിനും മറ്റും കാരണമാകുന്നതും ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ മഴയുടെ തീവ്രത തന്നെയാണ് . ഇപ്പോള്‍ ലഭിക്കുന്നത് മേഘ വിസ്ഫോടനംപോലുള്ള മഴയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു. എന്നാൽ ശനിയാഴ്ചയ്ക്ക് ശേഷം മഴ കുറയുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞവര്‍ഷത്തെ പ്രളയ ദുരന്തവുമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെ താരതമ്യപ്പെടുത്തേണ്ടതില്ല.

ഓഗസ്റ്റ് എട്ട്, ഒൻപത് 10 തീയതികളിലും അതിനുശേഷം 14, 15 തീയതികളിലും വലിയ മഴപെയ്തു. നിലവില്‍ ശനിയാഴ്ചയ്ക്കുശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് പൊതുവേ ഇതിനുശേഷം മഴകുറയാനാണ് സാധ്യത. ചിലപ്പോള്‍ തെക്കന്‍ കേരളത്തിലും തീരദേശമേഖലയിലും 14, 15 തീയതികളില്‍ നല്ല മഴ ലഭിച്ചേക്കാം. എങ്കില്‍പ്പോലും കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് വിഭിന്നമാണ് അവസ്ഥ.

ഇത്തവണ ജൂണിലും ജൂലായിലും മഴ വളരെ കുറവാണ് ലഭിച്ചത്. ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നതെല്ലാം ചെറിയ അണക്കെട്ടുകളാണ്. വലിയ അണക്കെട്ടുകള്‍ അവയുടെ പകുതി ശേഷിയിലേക്കുപോലും എത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണിലും ജൂലായിലും തന്നെ 20 ശതമാനം കൂടുതല്‍ മഴ ലഭിച്ചിരുന്നു. വലിയ അണക്കെട്ടുകളെല്ലാം പരമാവധി ശേഷിയിലേക്ക് എത്തുകയും ചെയ്തത് സ്ഥിതിഗതികള്‍ മോശമാക്കി. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ സാഹചര്യമൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുദിവസം പത്തുസെന്റിമീറ്റര്‍ മഴപെയ്യുന്നതും രണ്ടുമണിക്കൂര്‍കൊണ്ട് 10 സെന്റീമീറ്റര്‍ മഴ പെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും തീവ്രത കൂടിയ മഴ പാരിസ്ഥിതികമായി ദുര്‍ബലമായ ഭൂപ്രദേശങ്ങളില്‍ പതിക്കുമ്പോൾ ആ സ്ഥലത്തെ മണ്ണിനു അത് താങ്ങാനാകില്ലെന്നും അത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമെല്ലാം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു .

ഇപ്പോൾ വയനാട്ടിലെല്ലാം ദൃശ്യമായത് ഇത്തരത്തിലുള്ള വലിയ മഴയാണ്. ഉരുള്‍പൊട്ടലും നദികളിലേക്ക് എത്തിയ വെള്ളവുമെല്ലാം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. കട്ടിയുള്ള മേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ രണ്ടു വലിയ ചുഴലിക്കാറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്. അതിന്റെയും കൂടി പ്രഭാവത്തില്‍ കുറെയേറെ മഴമേഘങ്ങള്‍ നീങ്ങിപ്പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

heavy rain -weather forecast department

More in general

Trending

Recent

To Top