
Social Media
നിറവയറില്‍ എമിയുടെ പുതിയ ചിത്രം വൈറൽ !
നിറവയറില്‍ എമിയുടെ പുതിയ ചിത്രം വൈറൽ !

By
മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് എമിജാക്സണ്‍..കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച എമി തന്റെ നിറവയറിന്റെ ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.#MOTHERHODO എന്ന ഹാഷ്ടാഗിനൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രത്തില്‍ ടോപ്ലെസ്സായാണ് ആമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ഗര്‍ഭത്തിന്റെ 33-ാം ആഴ്ചയാണ്, തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നും എമി ചിത്രത്തിനൊപ്പ൦ കുറിച്ചിട്ടുണ്ട്.
ഗര്‍ഭിണിയാണെന്ന വിവരം ഏപ്രിലിലാണ് ആമി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.2015ല്‍ ജോര്‍ജ്ജുമായി പ്രണയത്തിലായ എമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്.
വിവാഹം മാറ്റി വച്ച് ഗര്‍ഭകാലം ആഘോഷമാക്കാനും കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം.അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ആയിരുന്നു എമിയുടെയും ജോര്‍ജ്ജിന്റെയും ഔദ്യോഗിക വിവാഹ നിശ്ചയ൦.
ബ്രിട്ടണില്‍ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ൦. കറുപ്പും വെള്ളയും കലര്‍ന്ന സ്ലിറ്റ് കട്ട് ഗൗണില്‍ അതിസുന്ദരിയായി എമിയെത്തിയപ്പോള് ഡാപ്പര്‍ സ്യൂട്ടിലാണ് ജോര്‍ജ്ജ് നിശ്ചയത്തിനെത്തിയത്.വിവാഹ നിശ്ചയ ചടങ്ങിനിടെ ഡാന്‍സ് കളിക്കുന്ന ഇരുവരുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
amy jackson new photos
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...