Social Media
പ്രിയതമന് ചിത്രം മാത്രമേ ഉള്ളോ? നസ്രിയയോട് ചോദ്യവുമായി ആരാധകർ!
പ്രിയതമന് ചിത്രം മാത്രമേ ഉള്ളോ? നസ്രിയയോട് ചോദ്യവുമായി ആരാധകർ!
By
ആഗസ്റ്റ് എട്ടിന് പിറന്നാള്‍ ആഘോഷിക്കുന്ന് ഫഹദ് ഫാസിലിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ഫഹദിനുള്ള ജന്മദിന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ എല്ലാവരും കാത്തിരുന്നത് ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം എന്താണ് പറയുന്നതെന്ന് വേണ്ടിയായിരുന്നു.
ഒടുവില്‍ ഭര്‍ത്താവിന് ആശംസകളുമായി നസ്രിയ എത്തിയിരിക്കുകയാണ്. ഫഹദിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രവുമായിട്ടാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാള്‍ ആശംസകളെന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ എന്റെ ലോകം ഒരു വൃത്തത്തിനുള്ളിലാക്കി എന്നും ഹാഷ് ടാഗില്‍ നസ്രിയ സൂചിപ്പിച്ചിട്ടുണ്ട്.
ഇരുവരും കൂളിംഗ് ഗ്ലാസ് ധരിച്ച് പ്രണയാതുരമായി നില്‍ക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. നസ്രിയയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ട്രാന്‍സ് എന്ന് സിനിമയില്‍ ഫഹദ് ഉപയോഗിക്കുന്ന കുളിംഗ് ഗ്ലാസാണ് നസ്രിയ അടിച്ച് മാറ്റിയതെന്നാണ് ഒരു ആരാധകന്റെ കണ്ടുപിടുത്തം.
ഈ ചിത്രത്തില്‍ ഫഹദിനെ കണ്ടാല്‍ വിരാട് കോലി പോലെ തോന്നുന്നുവെന്ന് ചിലര്‍ പറയുന്നുണ്ട്. എന്തായാലും ക്യൂട്ട് താരദമ്ബതികളുടെ ചിത്രം തരംഗമാവുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയിലൂടെ ഇരുവരും വീണ്ടുമൊന്നിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയിസിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ട്രാന്‍സിന്റെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഫഹദിന്റെ പിറന്നാള്‍ ആഘോഷം.
happy birthday fahad
