വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചപ്പോൾ ശരിക്കും ദേഷ്യം വന്നു – അഞ്ജലി

By
ഒട്ടേറെ കഷ്ടപ്പാടിലൂടെയും പ്രയത്നങ്ങളിലൂടെയുമാണ് വിജയ് സേതുപതി സിനിമ ലോകത്തേക്ക് ചുവട് വച്ചത് . ജൂനിയർ ആര്ടിസ്റ്റായും സഹനടനായും കടന്നു വന്ന വിജയ് സേതുപതി ഇന്ന് നായക നിരയിൽ മുൻപന്തിയിലാണ.സിന്ധുബാദ് എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച നടി അഞ്ജലിയ്ക്കും വിജയ് സേതുപതിയുടെ പെർഫക്ഷനെക്കുറിച്ച് ഏറെ പറയാനുണ്ട്, വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് ദേഷ്യം തോന്നിയതിന്റെ കാരണവും അഞ്ജലി തുറന്നു പറയുന്നു.
വിജയ് സേതുപതിക്കൊപ്പം മുൻപ് ഇരൈവി എന്നൊരു ചിത്രം ചെയ്തിരുന്നു. ‘സിന്ധുബാദി’ലും അദ്ദേഹമാണ് എന്റെ നായകൻ. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ വിജിലന്റ്റ് ആയിരിക്കണം. കാരണം ടേക്കിന്റെ സമയത്ത് ആ മനുഷ്യൻ എന്ത് ആക്ഷനാണ് കൊടുക്കുന്നതെന്ന് ഊഹിക്കാൻ കൂടി പറ്റില്ല.
സിന്ധുബാദിൽ ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വേഷമായിരുന്നു. ആ കഥാപാത്രത്തെ മേക്കപ്പില്ലാതെ അവതരിപ്പിക്കാനായിരുന്നു സംവിധായകന്റെ തീരുമാനം. ഞാനാണെങ്കിൽ മേക്കപ്പ് ഇല്ലാതെ ഇതുവരെ അഭിനയിച്ചിട്ടുമില്ല. ലൊക്കേഷനിൽ അറിയാതെ എങ്കിലും ഇത്തിരി പൌഡർ പൂശി കണ്ണെഴുതി എത്തിയാൽ വിജയ് സേതുപതി സ്കാൻ ചെയ്യുന്നത് പോലെ നോക്കി അത് കണ്ടുപിടിക്കും.
പോയി മുഖം കഴുകി വാ എന്നിട്ടാവാം അടുത്ത ഷോട്ട് അദ്ദേഹം നിർദ്ദേശിക്കും. എനിക്കപ്പോൾ ശരിക്കും ദേഷ്യം തോന്നുമായിരുന്നു. ‘സിന്ധുബാദ്’ സ്ക്രീനിൽ കണ്ടപ്പോഴാണ് മേക്കപ്പില്ലാതെ അഭിനയിച്ചതിന്റെ ഗുണം മനസിലായത്. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി വ്യക്തമാക്കുന്നു.
actress anjali about vijay sethupathi
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....