നടി രാഖി സാവന്ത് വിവാഹിതയായി ; ഭർത്താവിനെ ഒളിപ്പിച്ചോ ?

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. യുകെ ആസ്ഥാനമായുള്ള വ്യവസായി റിതേഷിനെയാണ് രാഖി വിവാഹം ചെയ്തത്. രാഖി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഞാന്‍ എന്റെ ആരാധകനെ വിവാഹം കഴിച്ചു. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്നെ യഥാര്‍ത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,രാഖി സാവന്ത് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി.
എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോള്‍ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകള്‍ അറിഞ്ഞാല്‍, മുൻപ് സ്ത്രീകള്‍ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയില്‍ അവസരങ്ങള്‍ ലഭിക്കാതെയാകു എന്ന് ഞാന്‍ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവര്‍ക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങള്‍ ലഭിക്കും. പക്ഷെ ഞാന്‍ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാന്‍ ഇപ്പോള്‍ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകള്‍ അറിഞ്ഞാല്‍ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാല്‍ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാന്‍ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.
“എനിക്ക് ആരാധകരില്‍ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകന് എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?’ എന്ന്. ഞാന്‍ സ്തബ്ധയായി! ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. കാരണം ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.’ അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്നേഹം തോന്നി. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് ആ ദിവസം എനിക്കറിയാമായിരുന്നു,”രാഖി സാവന്ത് പറഞ്ഞു.
റിതേഷുമായുള്ള ഒരു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് രാഖി സാവന്ത് ജൂലൈ 28 ന് മുംബൈയിലെ അന്ധേരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് വിവാഹിതയായത്. വിവാഹത്തെക്കുറിച്ച് സാവന്ത് പറയുന്നതിങ്ങനെ, “ഞങ്ങള്‍ ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും വിവാഹിതരായി. മനോഹരമായ ഒരു വിവാഹദിനം ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു, ഒടുവില്‍ അത് സംഭവിച്ചു. റിതേഷ് മാന്യനായ ഒരു ബിസിനസുകാരനാണ്, ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഒരു ബേബി ഫോട്ടോഷൂട്ട് ഉണ്ടാകുമെന്ന് അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങളെ നേരിടാന്‍ അദ്ദേഹം തയ്യാറാകും.
നേരത്തെ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു രാഖി. അത് ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നുവെന്നാണ് താരം അന്ന് പറഞ്ഞത്. രാഖിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു .
എന്തുകൊണ്ടാണ് ഞാന്‍ വിവാഹിതയായെന്ന് ആള്ക്കാര് പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ വിവാഹിതയായിട്ടില്ല. എനിക്ക് പ്രണയബന്ധവുമില്ല. സിംഗിള്‍ ആണ് . ഇത് ബ്രൈഡൽ ഷൂട്ടിലെ ഫോട്ടോസ് ആണ് – രാഖി പറഞ്ഞിരുന്നു.
rakhi sawant – married
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...