താരപുത്രന് പിന്നാലെ താരങ്ങൾ!! തല്ലുപിടിച്ച് നസ്രിയയും ചാക്കോച്ചനും
By
നസ്രിയയുടേയും ഫഹദിന്റേയും ജീവിതത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാനായി ഇരുവരും തീരുമാനിച്ചതും ഈ ചിത്രത്തിന് ശേഷമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നസ്രിയ. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് അന്നേ താരം പറഞ്ഞിരുന്നു. തിരിച്ചുവരവിന് നിമിത്തമായതും അഞ്ജലി മേനോനായിരുന്നു. പാര്‍വതിയും പൃഥ്വിരാജും നായികനായകന്‍മാരായെത്തിയ കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. അടുത്തിടെയായിരുന്നു സൗബിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരുന്നു. ഓര്‍ഹാന്‍ എന്ന പേരാണ് മകനായി നല്‍കിയത്. വാപ്പച്ചിയുടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ താരമായി മാറിയത് കുഞ്ഞ് ഓര്‍ഹനായാിരുന്നു. നസ്രിയയും കുഞ്ചാക്കോ ബോബനും നവീനുമൊക്കെ ഓര്‍ഹാന് പിന്നാലെയായിരുന്നു. ഇടയ്ക്ക് മകനെ കൊഞ്ചിക്കാനെത്തിയ സൗബിനെ കളിയാക്കുന്ന നസ്രിയേയും വീഡിയോയില്‍ കണ്ടിരുന്നു.
nazriya-and-kunjakko-