
Malayalam
‘ഇതെന്തിന്റെ കുഞ്ഞാടേ?’; ചുംബനം പ്രതീക്ഷിച്ച പ്രിയയെ പറ്റിച്ച് സിനു- വീഡിയോ വൈറൽ !
‘ഇതെന്തിന്റെ കുഞ്ഞാടേ?’; ചുംബനം പ്രതീക്ഷിച്ച പ്രിയയെ പറ്റിച്ച് സിനു- വീഡിയോ വൈറൽ !
Published on

മലയാളത്തിലൂടെ ഒരൊറ്റ കണ്ണിറുക്കി വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് പ്രിയ വാര്യർ . ഒമര്‍ ലുലു സംവിധാനം ചെയ്ത ‘അഡാര്‍ ലൗ’ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.
അഡാര്‍ ലവ് എന്ന ആദ്യ ചിത്രം ഇറങ്ങുന്നതിനും മുമ്ബ് തന്നെ ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചുപോകുന്ന സിനുവിനെ വീഡിയോയില്‍ കാണാനാവുക. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു.
‘ഇതെന്തിന്റെ കുഞ്ഞാടേ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍. മലയാളിയായ പശാന്ത് മാമ്ബുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
ആറാട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
sinu sidharth-priya prakash varrier location fun
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...