ഷൂട്ടിംഗ് സെറ്റിൽ സണ്ണി ലിയോണിന് നേരെ നിറതോക്കുമായി യുവാവ്; സംഭവിച്ചത് ഇത് !

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. എന്നാൽ പോൺ സിനിമയുടെ പേരിൽ ഏറ്റവും കൂടുതൽ മോശം വിമർശനങ്ങൾ നേരിടേണ്ടി വന്നതും താരത്തിനാണ്. താരത്തിന്റെ സിനിമകൾ കാണുന്നവർ തന്നെയാണ് സണ്ണിയെ ട്രോളി എത്താറുള്ളതും. അതേസമയം, തൻറെ നല്ല പ്രവർത്തികൾ കൊണ്ട് ആൺ പെൺ ഭേദമില്ലാതെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവരുടെയും മനസ്സിൽ ചേക്കേറി കൂടാൻ താരത്തിന് കഴിഞ്ഞു.
സമൂഹ മാധ്യമത്തിൽ നിറ സാന്നിധ്യമാണ് സണ്ണി ലിയോൺ. തന്റെ കുടുംബ വിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷൻ കാഴ്ചകളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുളള ഒരു വീഡിയോയണ്. വീഡിയോ പ്രേക്ഷകരെ അൽപം ഞെട്ടിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല , സണ്ണിയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന നായകൻ. അൽപം കഴിഞ്ഞ് താരത്തിന് നേരെ നിറയൊഴിക്കുകയും വെടിയേറ്റ് താരം നിലത്തു വീഴുകയും ചെയ്യുന്നു. എന്നാൽ ഷോർട്ട് കഴിഞ്ഞതിനു ശേഷവും താരം ബോധ രഹിതയായി കിടക്കുന്നു. ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ദൃക്സാക്ഷികൾ താരത്തിന്റെ അടുത്തേയ്ക്ക് ഓടി കൂടുന്നു. ഇതാണിപ്പോൾ വൈറലാവുന്നത് .
സണ്ണിയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന നായകൻ. അൽപം കഴിഞ്ഞ് താരത്തിന് നേരെ നിറയൊഴിക്കുന്നു. വെടിയേറ്റ് താരം നിലത്തു വീഴുന്നു. ഷോർട്ട് കഴിഞ്ഞതിനു ശേഷവും ബോധ രഹിതയായി കിടക്കുന്ന സണ്ണി. ദൃക്സാക്ഷികൾ താരത്തിന്റെ അടുത്തേയ്ക്ക് ഓടി കൂടുന്നു. ഇതാണ് വൈറലായ വീഡിയോ. ഇതെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. സണ്ണിയ്ക്ക് എന്തേലും പറ്റിയോ എന്നാണ് ചിലർ ചോദിച്ചത് . എന്നാൽ മറ്റു ചിലരാകട്ടെ, സണ്ണിയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് .
പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പുറത്തു വിട്ടതെന്നായിരുന്നു ഇവരുടെ ആരോപണം. വിമർശനം ഉയർന്നതിനു പിന്നാലെ സംഭവം വിശദീകരിച്ച് സണ്ണി ലിയോൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്ത രംഗമാണ്. നടന്നത് എല്ലാം സത്യം തന്നെയാണ്. ക്രൂവിനെ ഒന്ന പറ്റിക്കാൻ വേണ്ടിയാണ് അനക്കമില്ലാതെ കിടന്നതെന്നും വിശദീകരണവുമായി സണ്ണി രംഗത്തെത്തി.ഇപ്പോൾ തെലുങ്ക് ചിത്രം വീരമാദേവിയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
sunny leone- gun shoot- attack
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...