Connect with us

സഹിക്കാനാകാതെ വിസ്മയ പറഞ്ഞത്; ഞെട്ടിത്തരിച്ച് മോഹൻലാൽ; ഇത്രയ്ക്ക് വേണ്ടായിരുന്നു; സത്യം പുറത്തേയ്ക്ക്…

Actor

സഹിക്കാനാകാതെ വിസ്മയ പറഞ്ഞത്; ഞെട്ടിത്തരിച്ച് മോഹൻലാൽ; ഇത്രയ്ക്ക് വേണ്ടായിരുന്നു; സത്യം പുറത്തേയ്ക്ക്…

സഹിക്കാനാകാതെ വിസ്മയ പറഞ്ഞത്; ഞെട്ടിത്തരിച്ച് മോഹൻലാൽ; ഇത്രയ്ക്ക് വേണ്ടായിരുന്നു; സത്യം പുറത്തേയ്ക്ക്…

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ച്  കൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്.

മോഹൻലാലിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും വളരെ സിംപിളായ മനുഷ്യന്മരാണെന്ന അഭിപ്രായമാണ് എല്ലാവർക്കും. പ്രണവ് ആണെങ്കിലും വിസ്മയ ആണെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല. വിസ്മയയെ സോഷ്യൽ മീഡിയയിൽ വളരെ ചുരുക്കം മാത്രമെ കാണാറുള്ളൂ. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു വിസ്മയ.

അച്ഛനും അമ്മയ്ക്കും ബർത്ത് ഡേ വിഷ് ചെയ്തും ഫോട്ടോസ് പങ്കുവെച്ചും വിസ്മയ ഇൻസ്റ്റഗ്രാമിൽ സജീമായിരുന്നു. വിസ്മയുടെ ഈ മാറ്റം കണ്ട് ആരാധകരും ശരിക്കും അമ്പരന്നു. ഇപ്പോൾ വിസ്മയ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ചർച്ചയാവുന്നത്. പ്രസൻ്റായിരിക്കുക. എല്ലാം താത്ക്കലികം മാത്രമാണ് എന്നാണ് വിസ്മയ കുറിച്ചത്. എന്താണ് ഈ സ്റ്റോറിയിലൂടെ വിസ്മയ ഉദ്ദേശിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഒരുപാട് അർത്ഥങ്ങളുള്ള വാചകങ്ങളാണ് വിസ്മയ എപ്പോഴും പങ്കുവെയ്ക്കാറുള്ളത്. എഴുത്തുകാരി എന്ന നിലിയിൽ കൂടി ശ്രദ്ധേയയാണ് താരം. ഗ്രെയിൻ ഓഫ് സ്റ്റാർ ഡസ്റ്റ് ആണ് വിസ്മയ മോഹൻലാലിന്റെ ആദ്യത്തെ പുസ്തകം. എഴുതണം എന്ന് കരുതിയ പുസ്തകമല്ല. യാത്രകളിൽ പലപ്പോഴായി കുറിച്ച കവിതകൾ ഒന്നിച്ച് ചേർത്ത് പുസ്തകമാക്കിയതാണെന്ന് വിസ്മ പറഞ്ഞിരുന്നു. അടുത്ത പുസ്തകം കൂടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് താരം .

വിസ്മയ പൊതുവേ സോഷ്യൽ മീഡിയയിലോ മറ്റ് പരിപാടികളിലോ ഒന്നും തന്നെ വരാറില്ല. മറ്റ് താരപുത്രിമാരെ താരങ്ങൾക്കൊപ്പം കാണാറുണ്ടെങ്കിലും വിസ്മയയെ അങ്ങനെ കാണാറില്ല. അഭിനയത്തിലേക്ക് വാരാനുള്ള സാധ്യതയും കാണുന്നില്ല. അതേസമയം അടുപ്പിച്ചടുപ്പിച്ച് തന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വിസ്മയ പങ്കുവെച്ചിരുന്നു. സ്‌മോകി ദ ആര്‍ട്ടിസ്റ്റ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന വിസ്മയയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ദിവ്യ വിനീത്, ജ്യോതി കൃഷ്ണ, ശ്രാവണ്‍ മുകേഷ് അടക്കം നിരവധി സെലിബ്രിറ്റികൾ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ലെന്നാണ് ആരാധകരും പറയുന്നത്. എഴുത്തും വായനയും യാത്രകളും ക്ലേ ആര്‍ട്ടും ഒക്കെയാണ് വിസ്മയയുടെ ലോകം.

പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ സിനിമകള്‍ കണ്ട് അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും താരപുത്രി മറക്കാറില്ല. വിസ്മയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ അന്ന് പറഞ്ഞ മറുപടി ഇങ്ങനെയാണ്.യുകെയില്‍ പോയി ചിത്രം വരയൊക്കെ മകള്‍ പഠിച്ചിട്ടുണ്ട് ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു.

ഇപ്പോള്‍ തായ്‌ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ് വിസ്മയ എന്ന് അഭിമാനത്തോടെ മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.എഴുത്തുകാരിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.’നക്ഷത്രധൂളികള്‍’എന്നാണ് മലയാളം പതിപ്പിന്റെ പേര്. വിസ്മയ മാത്രമല്ല, സഹോദരന്‍ പ്രണവ് മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. തന്റെ യാത്രകള്‍ക്കിടെ വല്ലപ്പോഴുമാണ് പ്രണവ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് പോപ്പ് ഗായകനായ റോഡ് സ്റ്റിവാര്‍ട്ടിന്റെ പെര്‍ഫോമന്‍സ് ആസ്വദിക്കുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവര്‍ക്ക് അറിയാം എന്നാണ് അമ്മയുടെ ഫാന്‍ഗേള്‍ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.

More in Actor

Trending