Connect with us

ഒരു 50000 രൂപയെങ്കിലും കിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു ചിന്ത; പക്ഷേ ജനങ്ങളുടെ പ്രതികരണം ഞെട്ടിച്ചു; സീമ ജി നായര്‍ പറയുന്നു

Actress

ഒരു 50000 രൂപയെങ്കിലും കിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു ചിന്ത; പക്ഷേ ജനങ്ങളുടെ പ്രതികരണം ഞെട്ടിച്ചു; സീമ ജി നായര്‍ പറയുന്നു

ഒരു 50000 രൂപയെങ്കിലും കിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു ചിന്ത; പക്ഷേ ജനങ്ങളുടെ പ്രതികരണം ഞെട്ടിച്ചു; സീമ ജി നായര്‍ പറയുന്നു

ടെലിവിഷൻ സീരിയലിലൂടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനം കൊള്ളയടിച്ച താരമാണ് ശരണ്യ. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാൽ , കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശരണ്യയുടെ ഓപ്പറേഷന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് നടി സീമാ ജി നായര്‍ ഷെയര്‍ ചെയ്ത വീഡിയോ വലിയ വാര്‍ത്തയായിരുന്നു.

ശരണ്യ എഴാമത്തെ ശസ്ത്രക്രീയയ്ക്ക് വിധേയവാകുകയാണെന്നും അവസ്ഥ വളരെ ദയനീയമാണെന്നും സാമ്പത്തികമായി പോലും ബുദ്ധിമുട്ടുന്ന നേരിടുന്ന അവസ്ഥയില്‍ ശരണ്യയെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു സീമ ജി നായര്‍ വീഡിയോയില്‍ എത്തിയത്. സീമ വീഡിയോ ഷെയർ ചെയ്തതോടെയാണ് ശരണ്യയുടെ ദുരിതം ജനം അറിയുന്നത്. തുടര്‍ന്ന് വലിയ സഹായങ്ങളാണ് താരത്തിനായി എത്തിയത്. ഇപ്പോള്‍ സഹായിച്ച എല്ലാവരോടുമായി നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സീമ. സീമയുടെ വാക്കുകൾ ഇങ്ങനെ :_-

അന്നത്തെ തന്റെ സഹായാഭ്യര്‍ത്ഥന നിവൃത്തികേടുകൊണ്ടായിരുന്നെന്നും 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്ന് മാത്രമേ അപ്പോള്‍ ചിന്തിച്ചിരുന്നുള്ളൂവെന്നും സീമ ജി നായര്‍ വ്യക്തമാക്കി. ‘വീഡിയോയ്ക്കുള്ള പ്രതികരണം ഞങ്ങളെ തന്നെ ഞെട്ടിച്ചു. വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ശരണ്യയുടെ ഓപ്പറേഷനുള്ള പണം അവളുടെ അക്കൗണ്ടിലെത്തി. വീഡിയോ ജനങ്ങളിലെത്തിച്ചതിന് മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണ്ണമായും തളര്‍ന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടര്‍ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗം ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് അവര്‍ തന്നിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ ഭയവും’ സീമ ജി നായര്‍ പറയുന്നു.ആറ് വര്‍ഷം മുന്‍പാണ് ശരണ്യയെ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയായിരുന്നു.തുടര്‍ന്ന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ശരണ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

seema g nair- reveals-

Continue Reading
You may also like...

More in Actress

Trending

Recent

To Top