മമ്മൂട്ടിയുടെ മാമാങ്കവും മോഹൻലാലിന്റെ മരക്കാരും ഒരുമിച്ചെത്തുന്നു; ബോക്സ് ഓഫീസ് കീഴടക്കുന്ന ചരിത്രനായകനാര് ?

മെഗാസ്റ്റാർ മമ്മൂട്ടി ചരിത്രനായക വേഷമണിയുന്ന മാമാങ്കവും ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചരിത്രനായക വേഷമണിയുന്ന കുഞ്ഞാലിമരക്കാരും ഏകദേശം ഒരേ സമയം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും എന്ന് അറിയാൻ കഴിയുന്നു. മമ്മൂട്ടിയുടെ മാമാങ്കം ഇപ്പോൾ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണ കാലഘട്ടത്തി ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണകാലഘട്ടത്തിലെ ചാവേറുകളുടെയും മധ്യകാല മേളയായ മാമാങ്കത്തെയും പ്രതിപാദിക്കുന്ന ഈ ചിത്രം എം പദ്മകുമാർ സംവിധാനം ചെയ്യുന്നു.
എന്നാൽ മോഹൻലാലിന്റെ മരക്കാർ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രോഡക്ഷൻ വർക്കുകളിലാണ്. ചിത്രത്തിൽ ചരിത്രത്തിലെ ഇതിഹാസ നായകൻ കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തും. ഈ രണ്ട് സിനിമകളും 2019 അവസാനം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ചിലപ്പോൾ ഒരേ സമയം റിലീസ് ചെയ്യാനും സാധ്യതയുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെയും ചാവേറുകളുടെയും കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമക്കായി വലിയ രീതിയിലുള്ള സെറ്റ് വർക്കുകളാണ് നടന്നിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് നിർമ്മിച്ചത് 10 കോടി രൂപ ചെലവിൽ നാനൂറോളം ആളുകൾ ചേർന്നാണ്.
mamangam-and-kunjali-marakkar-to-be-released-together
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...