വളരെയധികം നന്ദി മോഹൻലാൽ ജി – ലാലിന് മോദിയുടെ ട്വീറ്റ്.

നടൻ മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയ്ക്കും സർക്കാരിനും ആശംസ അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് മോദി. വളരെയധികം നന്ദി മോഹൻലാൽ ജി എന്നാണ് ലാലേട്ടന്റെ ട്വീറ്റിന് മോദി നൽകിയിരിക്കുന്ന മറുപടി.തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ട് പിന്നാലെ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ – മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലും മേദിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും മോദിയുടെ നേട്ടങ്ങളിൽ അഭിനന്ദനം അറിയിച്ച് ലാലേട്ടൻ രംഗത്തെത്താറുണ്ട്. കൂടാതെ ഇരുവരുടേയും കൂടിക്കാഴ്ച വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്.
ലാലേട്ടൻ മാതത്രമല്ല ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും മോദിയുടെ വിജയത്തിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ് താരം രജനികാന്ത്, ബോളിവുഡ് താരം അക്ഷയ് കുമാർ, പ്രിതി സിന്റ, അനുരാഗ് കശ്യപ് എന്നിവരും ആശംസ നേർന്നിരുന്നു. വളരെ വ്യത്യസ്തമായ ആശംസയായിരുന്നു മോദിയ്ക്ക് അനുരാഗ് കശ്യപ് നേർന്നത്. മൂന്നൂറ് സീറ്റിനു മകളിൽ നേടിയാണ് മോദി സർക്കാർ രണ്ടാം ഘട്ടം അധികാരത്തിലെത്തുന്നത്.
Narendra modi says thanks to Mohanlal..
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...