Connect with us

വെറും അരപ്പവന്‍ പൊന്ന് മാത്രമായിരുന്നു രമ്യക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് വിവരം…

Interesting Stories

വെറും അരപ്പവന്‍ പൊന്ന് മാത്രമായിരുന്നു രമ്യക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് വിവരം…

വെറും അരപ്പവന്‍ പൊന്ന് മാത്രമായിരുന്നു രമ്യക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് വിവരം…

ഓരോ സ്ഥാനാര്‍ഥിക്കും ലക്ഷങ്ങളുടെ സ്വത്തു കണക്കുകള്‍ പറയാനുണ്ടാവും തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സബ്മിറ്റ് ചെയ്യുമ്പോള്‍. എന്നാല്‍ വെറും ഇരുപത്തി രണ്ടായിരത്തി എണ്ണൂറ്റി പതിനാറു രൂപയുടെ സ്വത്തു മാത്രമായിരുന്നു ആലത്തൂരിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന് നല്‍കാനുണ്ടായിരുന്നത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12816 രൂപയും പതിനായിരം രൂപ മൂല്യം വരുന്ന നാലു ഗ്രാം സ്വര്‍ണ്ണവും ആയിരുന്നു രമ്യയുടെ സ്വത്ത്. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുനൂറു രൂപയാണ് രമ്യയുടെ വാര്‍ഷിക വരുമാനം. അതായത് ശമ്പളവും അലവന്‍സും ഉള്‍പ്പടെ. സ്വന്തമായി വാണിജ്യാവശ്യത്തിനുള്ള ഭൂമിയോ കൃഷിഭൂമിയോ, കാർഷികേതര ഭൂമിയോ ഇല്ല.


രമ്യയുടെ അമ്മ രാധ ഒരു എല്‍ ഐ സി എജെന്റ് ആണ്. അവരുടെ വാര്‍ഷിക വരുമാനം പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.  രമ്യ അന്ന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. അമ്മയ്ക്കു നാല്‍പതിനായിരം രൂപ വിലമതിക്കുന്ന 16 ഗ്രാം സ്വർണമുണ്ട്. പിതാവിന്റെ പേരിൽ ഇരുപതു സെന്റ് ഭൂമിയും ആയിരം ചതുരശ്ര അടി വീടുമുണ്ട്. രമ്യയുടെ ജനങ്ങള്‍ അവര്‍ക്കായി ക്രൗഡ് ഫണ്ടിങ്ങും തുടങ്ങിയിരുന്നു. രമ്യയുടെ അവസ്ഥ മനസ്സിലാക്കിയായിരുന്നു ജനങ്ങള്‍ ക്രൌഡ് ഫണ്ടിംഗ് തുടങ്ങിയത്. പാട്ടുപാടുന്നതല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് പറഞ്ഞു പുച്ചിച്ചവര്‍ക്കും അശ്ലീലമായ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ക്കും തക്കതായ മറുപടി നല്‍കി ആലത്തൂരെന്ന ചുവപ്പ് കോട്ട പിളര്‍ത്തിയ രമ്യ ഹരിദാസ് ആയിരുന്നു ഇന്നലത്തെ താരം. എല്‍ ഡി എഫിന്‍റെ ഉരുക്ക് കോട്ടയായ ആലത്തൂരില്‍ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ വിജയിച്ചത്. നൂറ് ശതമാനം വിജയം ഉറപ്പിച്ച പലരും വീണ കാഴ്ചയാണ് കേരളം ഈ തിരഞ്ഞെടുപ്പിള്‍ കണ്ടത്. പക്ഷെ മറ്റെല്ലാ വിജയത്തില്‍ നിന്നും രമ്യയുടെ വിജയം വേറിട്ട്‌ നിന്നു.

കേരളത്തില്‍ ഇരുപതില്‍ പത്തൊമ്പത് സീറ്റും സ്വന്തമാക്കി യു ഡി എഫും ദേശീയ തലത്തില്‍ ബി ജെ പി യും അവിശ്വസനീയമായ പ്രകടനം നടത്തി വന്‍ വിജയം നേടി. പതിനേഴാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചത് ഏപ്രില്‍ മാസം പതിനൊന്നാം തീയതി ആയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നിരവധി പേര്‍ പ്രവചനവുമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ രംഗത്ത് വന്നിരുന്നു. പലരുടെയും പ്രവചനങ്ങള്‍ ഫേസ്ബുക്ക് വഴിയായിരുന്നുവെങ്കിലും ഫലം പുറത്ത് വന്നതോടെ പലരും സ്ഥലം വിട്ടു.

Remya Haridas Details

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top