Connect with us

അമേരിക്ക-ചൈന വ്യാപാരയുദ്ധം: മുന്നറിയിപ്പുമായി ഐഎംഎഫ്; ഇരുരാജ്യങ്ങളെയും ബാധിക്കുന്നെന്ന് ഗീതാ ഗോപിനാഥ്…

Articles

അമേരിക്ക-ചൈന വ്യാപാരയുദ്ധം: മുന്നറിയിപ്പുമായി ഐഎംഎഫ്; ഇരുരാജ്യങ്ങളെയും ബാധിക്കുന്നെന്ന് ഗീതാ ഗോപിനാഥ്…

അമേരിക്ക-ചൈന വ്യാപാരയുദ്ധം: മുന്നറിയിപ്പുമായി ഐഎംഎഫ്; ഇരുരാജ്യങ്ങളെയും ബാധിക്കുന്നെന്ന് ഗീതാ ഗോപിനാഥ്…

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സ്റ്റോക്ക് വിപണികളില്‍ കനത്ത ഇടിവുണ്ടാക്കുന്നു. ഇതോടെ മുന്നറിയിപ്പുമായി ഐ.എം.എഫ് രംഗത്തെത്തി. വാഷിങ്ടണും ബീജിങ്ങും തമ്മിലുള്ള വാക്പോരുകള്‍ മൂര്‍ച്ചിച്ചതോടെയാണ് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞത്. ചൈനീസ് ടെലികോം കമ്പനിയായ ഹുവെയുമായുള്ള ബന്ധം ജപ്പാനീസ് കമ്പനിയായ പാനാസോണിക്കും അവസാനിപ്പിച്ചു. ചൈനയുടെ കമ്യൂണിസ്റ്റ് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് ഹുവേയുടെ മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ശുദ്ധമായ കളവാണെന്ന വാദവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി.

‘വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ, അവർ ആത്മാർത്ഥത കാണിക്കുകയും തെറ്റായ പ്രവർത്തനങ്ങൾ തിരുത്തുകയും ചെയ്യണമെന്ന്’ ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു. ‘സമത്വം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ചർച്ചകൾ തുടരുകയുള്ളൂ എന്നും, ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ, യുഎസ്-ചൈന വ്യാപാര കരാറിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഹുവേയ്ക്കെതിരായ അമേരിക്കന്‍ നടപടികള്‍ പരിഹരിക്കപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ചൈനീസ് ടെലികോം രംഗത്തെ ഭീമനായ ഹുവേയ് ‘വളരെ അപകടകാരിയാണെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ലണ്ടനിൽ മുൻനിര കമ്പനികളുടെ എഫ്ടിഎസ് 100 സൂചിക 103 പോയിന്റ് താഴ്ന്ന് 7,23-ൽ ക്ലോസ് ചെയ്തു. 1.4 ശതമാനം ഇടിവാണ് ഉണ്ടായത്. വാൾ സ്ട്രീറ്റിലെ ഡൌ ജോൺസ് 286 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്രാന്‍സിന്‍റെ സി.എ.സി സൂചികയും, ജര്‍മനിയുടെ ഡി.എ.എക്സ് സൂചികയും 1.7% താഴ്ന്നു. ‘യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ഇരു രാജ്യങ്ങളിലേയും ഉപഭോക്താക്കളേയും പല നിർമ്മാതാക്കളേയും ദോഷകരമായി ബാധിച്ചിരിക്കുന്നു’ എന്ന് ഐ.എം.എഫിന്‍റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് പറഞ്ഞു.

ഹുവേയ് കമ്പനിക്ക്‌ പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു. ചൈനീസ് കമ്പനികളെ സഹായിക്കാന്‍ രാജ്യം ബാധ്യസ്ഥരാണെന്നും, അവകാശങ്ങൾ സംരക്ഷിക്കാന്‍ കമ്പനികള്‍ക്കൊപ്പം രാജ്യം നിലകൊള്ളുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

world-global-markets-rocked-as-us-china-trade

More in Articles

Trending

Recent

To Top