മെലിഞ്ഞൊട്ടി ‘ഭല്ലാലദേവ’; ഗംഭീര മേക്കോവറുമായി റാണ ദഗുബാട്ടി…

ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായ ഭല്ലാലദേവന്റെ പുത്തൻ ലുക്കിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. ബാഹുബലിയിൽ നായകനോളമോ അതിനു മുകളിലോ റാണ ദഗുബാട്ടിയെ ആരാധകര്‍ പ്രതിഷിഠിച്ചിരുന്നു. ബാഹുബലി സീരിസ് പ്രേമികള്‍ക്ക് അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ലീ മുഖം.
എന്നാൽ ആരോഗ്യദൃഢഗാത്രനായ ഭല്ലാലദേവന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മെലിഞ്ഞ് ശോഷിച്ച ശരീരവും നരച്ച താടിയും മീശയുമായാണ് റാണ ചിത്രത്തിലുള്ളത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാടന്‍’ എന്ന സിനിമക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ കിടിലന്‍ മേക്കോവര്‍.
ഇത് മുതലെടുത്ത് ചിലര്‍ അദ്ദേഹത്തിന് രോഗം ബാധിച്ചുവെന്നൊക്കെ പരന്നുപരത്തിയിരുന്നു.
ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന പേരിലുമാണ് ചിത്രം റിലീസിനെത്തുന്നത്. തമിഴ് പതിപ്പിൽ റാണയ്ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പിൽ പുൽകീതും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൽകിയാണ് ചിത്രത്തിലെ നായിക. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധാനം. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണിത്.
Rana dhaggubatti’s makeover..
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...