അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി – ജീവിത യാത്ര പങ്കു വച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍
അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി – ജീവിത യാത്ര പങ്കു വച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍
അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി – ജീവിത യാത്ര പങ്കു വച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍
സ്വന്തം സ്വതം തിരിച്ചറിഞ്ഞാലും ആളുകളുടെ മുന്നിൽ അംഗീകരിക്കപ്പെടാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന , കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു വിഭാഗമായിരുന്നു മുൻപ് ട്രാൻസ് സമൂഹം. എന്നാൽ ആ അവസ്ഥയിൽ നിന്നും ഒരുപാട് മുന്നിലേക്ക് ഇവർ സഞ്ചരിച്ചു .
ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതം തന്ന കയ്പ്പ് നിറഞ്ഞ അനുഭവങ്ങളും ,പിന്നീട് നേടിയെടുത്ത നേട്ടങ്ങളും പങ്കുവെച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍.ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല,ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുക്കുമ്ബോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല,രണ്ഞു പറയുന്നു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറായി.
ഒരിക്കല്‍ സിനിമാസെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്നപ്പോള്‍ അതിന് കാരണക്കാരായ ആളോട് ഞാന്‍ പറഞ്ഞു, നാളെ സിനിമാ മെഖല എന്റെ പിന്നില്‍ ക്യൂ നില്ക്കും., അന്ന് നിങ്ങളീ ഫീല്‍ഡില്‍ ഉണ്ടാകില്ല. ദൈവനിശ്ചയമാകാം അയാള്‍ ഇന്ന് ഫീല്‍ഡിലില്ല. ഞാനാണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
മറ്റൊരു ദുരനുഭവവും രഞ്ജു പങ്കുവെച്ചു, ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി. 600 രൂപയ്ക്ക് ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ലോകത്തില്‍ ആര്‍ക്കും മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും അവകാശമില്ല,ആറടി മണ്ണ് മാത്രമേ നമുക്ക് സ്വന്തമായുള്ളു,ഒരു ചാനല്‍ പരിപാടിയില്‍ രഞ്ജു പറഞ്ഞു നിര്‍ത്തി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...