
Malayalam Breaking News
ഒരു യമണ്ടൻ പ്രേമകഥയുടെ ഗംഭീര വിജയത്തിൽ സന്തോഷിച്ച് ദുൽഖർ സൽമാൻ,ഇതാ ഇപ്പോ കിടിലൻ ലുക്കിലും !!!
ഒരു യമണ്ടൻ പ്രേമകഥയുടെ ഗംഭീര വിജയത്തിൽ സന്തോഷിച്ച് ദുൽഖർ സൽമാൻ,ഇതാ ഇപ്പോ കിടിലൻ ലുക്കിലും !!!
Published on

യുവാക്കൾക്കിടയിൽ ദുൽഖർ സൽമാൻ ഒരു വികാരമാണ്. സ്റ്റൈലിഷിന്റെയും പ്രണയത്തിന്റെയും പ്രതീകമാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ വിജയകരമായി പ്രദർശനം തുടരുന്ന സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം സോഷ്യൽ മീഡിയകളിൽ വളരെ ശ്രദ്ധ നേടുകയാണ്. 53 k ലൈക്സ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നനഞ്ഞ വസ്ത്രത്തിൽ തിളങ്ങുന്ന കണ്ണുമായി ബൈക്കിൽ ഇരിക്കുന്ന ദുൽഖർ ഫാൻസിന്റെ സ്റ്റാറ്റസുകളിൽ നിറഞ്ഞിരിക്കുകയാണ്.
ദുൽഖർ വളരെ സിമ്പിൾ ആയി എത്തിയ ഒരു യമണ്ടൻ പ്രേമകഥ യമണ്ടനായി പ്രേക്ഷക ഹൃദയം കവരുകയാണ്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്കിയൊരുക്കുന്ന സിനിമയാണ് യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സലീംകുമാര്‍,ധര്മ്മജന് ബോള്‍ഗാട്ടി,രമേഷ് പിഷാരടി,വിഷ്ണു ഉണ്ണികൃഷ്ണന്,ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുജിത്ത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം ഒരുക്കിയത്.
അന്യാഭാഷാ സിനിമകളില്‍ സജീവമായിരുന്ന ദുല്‍ഖര്‍ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു അഭിനയിച്ചിരുന്നത്. തെലുങ്കില്‍ ഒരു ചിത്രം ചെയ്ത ദുല്‍ഖറിന്റെതായി രണ്ടു സിനിമകളാണ് തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്നത്. കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
dulquer salman sylish look
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...