രാജയുടെ ശിക്ഷണത്തിന് ശേഷം പ്രശാന്ത് പോകുന്നത് ബോളിവുഡിലേക്ക് !!! അഭിനയിക്കുന്നത് അര്‍ജുന്‍ കപൂറിനൊപ്പം.
അമ്പതു കോടി ക്ലബ്ബില്‍ എത്തിയമധുരരാജയ്ക്ക്‌ശേഷം പ്രശാന്ത് ബോളിവൂഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് പ്രശാന്ത് . അര്‍ജുന്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമായ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിലാണ് പ്രശാന്ത് അഭിനയിക്കുന്നത്. അവതാരകനായെത്തി ഒടുവില്‍ അഭിനേതാവായ താരമാണ് പ്രശാന്ത്. ഏഷ്യാനെറ്റില്‍ ഒരുപാട് വര്‍ഷങ്ങള്‍ സംപ്രേക്ഷണം ചെയ്യപെട്ട വാല്‍ക്കണ്ണാടി എന്നാ പ്രോഗ്രാമിലെ സ്ഥിര സാനിദ്ധ്യമായിരുന്നു പ്രശാന്ത്.
മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഇപ്പോഴുമെത്തുന്ന ഒരാള്‍. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയത് വളെരപെട്ടന്നിയിരുന്നു. ഒടുവില് നിനച്ചിരിക്കാതെ മധുരരാജയിലേക്കുള്ള ക്ഷണനവും വന്നു.ചെറിയ വേഷങ്ങളാണ് പ്രശാന്ത് ഏറെയും ചെയ്തിരുന്നത്. ആക്ഷന്‍ ഹീറോ ബിജു പോലുള്ള ചിത്രങ്ങള്‍ പ്രശാന്തിലെ നടനെ പ്രശസ്തനാക്കാന്‍ സഹായിച്ചിട്ടുണ്ട്.
2007 മുതല്‍ 2013 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന 52 സ്ഫോടനങ്ങള്‍. ഇതില്‍ മരണമടഞ്ഞ 433 പേര്‍ , ഈ സംഭവ പരമ്പരകളെ ക്കുറുച്ചുള്ള ചിത്രമാണിത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഇത്.ഇന്റലിജന്‍സ്ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ അഭിനയിക്കുന്നതെന്നാണ് ടീസര്‍ തരുന്ന സൂചനകള്‍. രാജ്കുമാര്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ആസിഫ് ഖാന്‍, പ്രവീണ്‍ സിങ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Prashanth’s next bolliwood movie with Arjun Kapoor..
