Connect with us

ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം കാണണം ;സുഹൃത്ത് അജിത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ

Malayalam Breaking News

ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം കാണണം ;സുഹൃത്ത് അജിത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ

ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം കാണണം ;സുഹൃത്ത് അജിത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അജിത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാലും. ബോണി കപൂർ, ധനുഷ്,ശ്രുതി ഹാസൻ,ദുൽഖർ സൽമാൻ തുടങ്ങി നിരവധി സിനിമ താരങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. അജിത്തിന്റെ 48 മത് ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരും.

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ അജിത്തിന് നൽകിയ ജന്മദിന ആശംസയാണ്. അജിത് കുമാറിന് ജന്മദിന ആശംസകൾ മോഹൻലാൽ നേർന്നത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. മോഹൻലാൽ ആരാധകരും അജിത് ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയാണ് ഈ പോസ്റ്റ്.

മോഹൻലാലിന് നന്ദി പറയുന്ന അജിത് ആരാധകർ, ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം കാണാൻ ആഗ്രഹമുണ്ടെന്നും പറയുന്നു. മോഹൻലാലിന് പുറമെ ദുൽഖർ സൽമാനും അജിത്തിന് ജന്മദിന ആശംസകൾ നേർന്നിരുന്നു. തമിഴകത്തെ ഒട്ടു മിക്ക നടീനടമാരും മറ്റു സിനിമാ പ്രവർത്തകരും അജിത്തിന് ജന്മദിന ആശംസകൾ നേരുന്ന തിരക്കിൽ ആണ്. ഈ വർഷം റിലീസ് ചെയ്ത അജിത്തിന്റെ വിശ്വാസം എന്ന ചിത്രം തമിഴ് നാട്ടിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു.ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക് ആയ നേർക്കൊണ്ട പാർവൈ ആണ് അജിത്തിന്റെ അടുത്ത റിലീസ്.

mohanlal birthday wishes to ajith

More in Malayalam Breaking News

Trending

Recent

To Top