പാര്‍വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി !!! കുറിപ്പ് വൈറല്‍.

മികച്ച കഥാപാത്രങ്ങള്‍കൊണ്ട് മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് പാര്‍വതി. താരത്തിന്റെ ഏറ്റവും പുതിയചിത്രമായ ഉയരെ തീയറ്ററില്‍ നിറഞ്ഞോടുകയാണ്. പാര്‍വതി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടെയാണ് ഉയരെ. പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതാണ് ഉയരെയിലെ പാര്‍വതിയുടെ പ്രകടനം എന്നാണ് വിധു വിന്‍സെന്റ് പറയുന്നത്.
കുറിപ്പ് വായിക്കാം:
നടി പാര്‍വ്വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ.
പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാര്‍വ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെര്‍ഗ, ഷെഗ് ന സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍.. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താന്‍ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകള്‍ക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാര്‍പ്പു ശീലങ്ങളില്‍ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളില്‍ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം.
Vidhu Vincent says about Uyare and Paravathy..
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക