
Life Style
പ്രശസ്ത അമേരിക്കൻ നടിയുടെ 138 കോടിയുടെ വീട് ;പക്ഷെ വാതിലുകളില്ല !!!
പ്രശസ്ത അമേരിക്കൻ നടിയുടെ 138 കോടിയുടെ വീട് ;പക്ഷെ വാതിലുകളില്ല !!!

ലോകം മുഴുവൻ ആരാധകരുള്ള പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസുകാരിയുമാണ് കിം കര്ദാഷിയാൻ. വാര്‍ത്തകളില്‍ താരമായി നില്ക്കുന്ന കിമ്മിന്റെ ഏറ്റവും പുതിയ വിശേഷം 2014 ല്‍ 138 കോടി മുടക്കി സ്വന്തമാക്കിയ വീടിനെക്കുറിച്ചാണ്. അകത്തളത്തില്‍ ഒരിടത്തു പോലും വാതില്‍ ഇല്ല എന്നതാണ് കിമ്മിന്റെ ഈ വീടിന്റെ പ്രത്യേകത. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2017ലാണ് കിമ്മും ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റും ഈ വീട്ടിലേക്കു മാറിയത്.
ഇപ്പോള്‍ നാനൂറ്റിപ്പതിനഞ്ച് കോടിയില്‍പരം മൂല്യമുള്ള ഈ വീടിന്റെ വിശേഷങ്ങള്‍ വോഗ് മാഗസിനു വേണ്ടി നടത്തിയ ഷൂട്ടിലാണ് കിം പങ്കുവച്ചത്. കാലിഫോര്‍ണിയയിലെ ഹിഡന്‍ ഹില്‍സിലാണ് കിമ്മിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട് തുറന്ന് ആദ്യം കടക്കുന്നത് വിശാലമായ ലിവിങ് റൂമിലേക്കാണ്. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പെയിന്റിങ്ങുകളും ഈയിടത്തെ മനോഹരമാക്കുന്നു. മിനിമലിസ്റ്റിക് രീതിയില്‍ ഒരുക്കിയ വീടാണ് തന്റേതെന്നാണ് കിം പറയുന്നത്.
വെള്ളയും ഐവറിയും തുടങ്ങി ഇളംനിറങ്ങളാണ് കര്ദാഷിയാന് വീടിന്റെ പ്രത്യേകത. ചുവരും നിലവും ഫര്‍ണിച്ചറുകളുമൊക്കെ ഇളംനിറങ്ങളാണ്. വിശാലമായ മറ്റൊരു ലിവിങ് റൂമില്‍ ചെറിയൊരു കൗച്ചും കോഫീ ടേബിളും പിയാനോയും മാത്രമാണുള്ളത്. ഹാന്‍ഡ്ബാഗുകളും ഷൂസുകളും വസ്ത്രങ്ങളുമൊക്കെ വെക്കാനായി പ്രത്യേകം മുറികളും കിമ്മിന്റെ വീട്ടിലുണ്ട്. ഇരുപതോളം പേര്‍ക്ക് ഇരിക്കാവുന്ന ടേബിള്‍ സഹിതം വലിയ കിച്ചണ്‍ ആണ് ഈ വീട്ടിലുള്ളത്. അടുക്കളയില്‍ നിന്ന് വിട്ട് പാത്രങ്ങള്‍ അടുക്കി വെക്കാനായി മറ്റൊരു പാന്‍ട്രിയും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
kim kardashian home tour
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ കുറിച്ചും...
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...