Connect with us

ഭക്ഷണം മൂന്നില്‍ നിന്നും എട്ട് നേരമാക്കി, തടി 95ല്‍ നിന്നും 65 ലേക്ക് കൂപ്പു കുത്തി.. ശരീരഭാരത്തേയും ഒപ്പം വിഷാദത്തേയും തോല്‍പ്പിച്ച തന്മാത്രയിലെ നടി മീരയുടെ ജീവിതം സിനിമാക്കഥ പോലെ തന്നെയാണ് !!!

Life Style

തന്മാത്രയിലെ ലേഖയെ ആരും മറക്കില്ല. മോഹൻലാലിനൊപ്പം കിടിലൻ അഭിനയം കാഴ്ച വച്ച ആ നടിയിപ്പോൾ തിരിച്ചു വന്നിരിക്കുകയാണ്. വര്‍ക്കൗട്ടിലൂടെയും ജീവിതശൈലിയിലൂടേയും 95 കിലോ ആയിരുന്ന ശരീരഭാരത്തേയും ഒപ്പം വിഷാദത്തേയും തോല്‍പ്പിച്ച അനുഭവമാണ് ഇന്ന് മീരയ്ക്ക് പറയാനുള്ളത്.

മീര പറയുന്നു

മകന്‍ അരിഹയാണ് എന്റെ എല്ലാം, അവന്റെ കൂടെ ഓടിച്ചാടി നടക്കുന്നതായിരുന്നു എന്റെ സ്വപ്നം. പക്ഷെ ശരീരം അതിന് തടസം നിന്നും. വണ്ണം കൂടിക്കൂടി 95 കിലോ വരെ പോയി. തൈറോയ്ഡ് പ്രശ്‌നങ്ങളും ബിപി കുറഞ്ഞതും ആരോഗ്യം തകര്‍ത്തു. ജീവിതം എന്നന്നേക്കുമായി നഷ്ടമാകുന്നു എന്നു തോന്നി. പക്ഷെ തളര്‍ന്നില്ല, ഞാന്‍ പിടിച്ചുനിന്നു- പറയുന്നത് പ്രിയനടി മീരാവാസുദേവ് ആണ്.. കൃത്യമായ വര്‍ക്കൗട്ടിലൂടെയും ജീവിതശൈലിയിലൂടേയും 95 കിലോ ആയിരുന്ന ശരീരഭാരത്തേയും ഒപ്പം വിഷാദത്തേയും തോല്‍പ്പിച്ച അനുഭവമാണ് മീരയ്ക്ക് പറയാനുള്ളത്.

“അധികം ആരോടും സംസാരിക്കാത്ത കുട്ടിയായിരുന്നു ഞാന്‍, എന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ അത് ഭക്ഷണം കഴിച്ച് തീര്‍ക്കുന്ന പ്രകൃതം. പതിനഞ്ചാം വയസ്സില്‍ 88 കിലോ ആയിരുന്നു എന്റെ ശരീരഭാരം. ഇരുപത് വയസ്സുവരെ അങ്ങനെ പോയി. ആരോഗ്യം ശ്രദ്ധിക്കാത്ത നിയന്ത്രണമില്ലാത്ത ജീവിതമായിരുന്നു അത്. കോളേജില്‍ പഠിക്കുമ്പോഴൊക്കെ കൂട്ടുകാര്‍ എന്റെ വണ്ണത്തെ കളിയാക്കുന്ന അവസ്ഥയായിരുന്നു. പിന്നെ മോഡലിങില്‍ താല്‍പര്യം വന്നതോടെ തടി കുറച്ച് സ്ലിം ആയി..അങ്ങനെ ആത്മവിശ്വാസം കൂടി. പിന്നെ പലപ്പോഴായി സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയിട്ടും കുറച്ചിട്ടുമുണ്ട്.

പ്രസവശേഷം ശരീരഭാരം അനിയന്ത്രിതമായി വര്‍ധിച്ചു. 95 ആയിരുന്നു ഭാരം. സ്വാഭാവികമാണെന്നാണ് കരുതിയത്. പക്ഷെ ഡയറ്റ് തുടര്‍ന്നിട്ടും വണ്ണം കുറയാതിരുന്നപ്പോല്‍ ഡോക്ടറെ കണ്ടു. പരിശോധനയില്‍ തൈറോയിഡ് പ്രശ്‌നമുള്ളതായി കണ്ടെത്തി. ചികിത്സിച്ച്‌ ഭേദമായി, വണ്ണം 88 ആയി കുറച്ചു. ഡയറ്റ് തുടര്‍ന്നെങ്കിലും വണ്ണം കുറഞ്ഞില്ല. വലിയ ആത്മവിശ്വാസക്കുറവാണ് പിന്നീടുണ്ടായത്.

ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയതോടെ വര്‍ക്കൗട്ടും ഡയറ്റും വീണ്ടും തുടങ്ങി. വെയ്റ്റ് ട്രെയിനിങ് ആരംഭിച്ചു, പോസിറ്റീവ് ആയിരിക്കാന്‍ ഒരുപാട് വായിച്ചു, ക്ലാസ്സുകള്‍ കേട്ടു. ഫിറ്റ്‌നസ് 80 ശതമാനം ഡയറ്റും 20 ശതമാനം വര്‍ക്കൗട്ടും എന്ന രീതിയിലാണ് പിന്നീടുള്ള ജീവിതക്രമം. രണ്ട് വര്‍ഷം കൊണ്ട് 20 കിലോ കുറച്ചു. ശരീരഭാരം കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. തൈറോയിഡും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറഞ്ഞു. 60 കിലോയായി ഭാരം കുറയ്ക്കാനാണ് ഇനി ലക്ഷ്യം.

ന്യൂട്രീഷനെ കണ്ടാണ് ആഹാരക്രമം നിശ്ചയിച്ചത്. ദിവസവും മൂന്നു നേരം ആഹാരം എന്നുള്ളത് എട്ട് മുതല്‍ 11 നേരമാക്കി. ചെറിയ അളവില്‍ പലനേരം എന്നായിരുന്നു ഫുഡ് റൂള്‍. വെജിറ്റേറിയനായ ഞാന്‍ പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയും കഴിച്ചു തുടങ്ങി, മൈദയും വെള്ളയരിയും ഒഴിവാക്കി തൈരും പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിച്ചു തുടങ്ങി.വര്‍ക്കൗട്ട് മൂന്ന് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ചെയ്തു. ഏഴു മണിക്കൂറെങ്കിലും ഉറക്കം നിര്‍ബന്ധം, വര്‍ക്കൗട്ട് ചെയ്ത് മൂഡൗട്ട് മാറ്റുന്നതാണ് ശീലം.

actress meer vasudev’s life style

More in Life Style

Trending

Recent

To Top