
Malayalam Breaking News
“അതിൽ ഞാനൊരു മോശം ഭാര്യയും ഭയങ്കരിയായ സ്ത്രീയുമാണ്”- പ്രിയങ്ക ചോപ്ര!
“അതിൽ ഞാനൊരു മോശം ഭാര്യയും ഭയങ്കരിയായ സ്ത്രീയുമാണ്”- പ്രിയങ്ക ചോപ്ര!
Published on

വിവാഹ ശേഷവും വാർത്തകളിൽ നിറയുന്ന ദമ്പതികളാണ് പ്രിയങ്കയും നിക് ജോനാസും. ഇന്ത്യയിലെയും അമേരിക്കയിലെയും ആരാധകർ ഒരുപോലെ ഇരുവരുടെയും വിശേഷങ്ങൾ അറിയാനായി കാത്തിരിക്കാറുണ്ട്.
വിവാഹത്തെപറ്റിയും തുടർന്നുള്ള ജീവിതത്തെ കുറിച്ചും പ്രിയങ്ക ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: ‘വിവാഹത്തിനു മുൻപു തന്നെ ഞാൻ നിക്കിനോടു ചിലകാര്യങ്ങൾ പറഞ്ഞിരുന്നു. ആദ്യമായി വിവാഹാഭ്യർഥന നടത്തിയപ്പോൾ തന്നെ. എനിക്ക് പാചകം ചെയ്യാനൊന്നും ഇഷ്ടമല്ല. അതുകൊണ്ടു തന്നെ അറിയില്ല. നിക്കിന് അമ്മ ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കി തരുന്നില്ലേ. എനിക്ക് അതിനൊന്നും കഴിയില്ല. അങ്ങനെ ഒരു പെൺകുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ എനിക്കതിനു കഴിയില്ല. അതിൽ ഞാനൊരു മോശം ഭാര്യയും ഭയങ്കരിയായ സ്ത്രീയുമാണ്.’
‘ശരിയാണ് പ്രിയങ്ക ഭയങ്കരിയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ. പാചകം പ്രിയങ്കയ്ക്ക് അറിയില്ലെങ്കിലും എനിക്കു നന്നായി അറിയാം. ജോനാസ് കുടുംബത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്കു കാരണവും അവൾ തന്നെയാണ്. വ്യത്യസ്ത വഴികളിലേക്ക് പിരിഞ്ഞു പോയ ഞങ്ങൾ സഹോദരങ്ങളെ ഒരുമിപ്പിക്കാന്‍ ഏറ്റവും കൂടുതൽ പ്രയത്നിച്ചതും പ്രിയങ്കയാണ്. എനിക്കതിൽ അഭിമാനമുണ്ട്.’– ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകളെ കുറിച്ച് നിക് ജോനാസിന്റെ മറുപടി.
ആറുവർഷങ്ങൾക്കു ശേഷമാണ് ജോനാസ് സഹോദരൻമാർ ഒരുമിച്ച് സംഗീത ആൽബം ചെയ്തത്. അതിന്റെ മുഴുവൻ ക്രഡിറ്റും പ്രിയങ്കയ്ക്കാണെന്നും നിക് ജോനാസ് കൂട്ടിച്ചേർത്തു. മ്യൂസിക് വിഡിയോ എത്തുന്നതിനു മുൻപു തന്നെ ഗാനത്തിന്റെ ഒരു ഭാഗം നിക് ജോനാസ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ ‘ഫസ്റ്റ് ടൈം’ ആയിരുന്നു ജോനാസ് സഹോദരൻമാർ അവസാനം ചെയ്ത ആൽബം. പിന്നീട് ഇവരുടെ ബന്ധത്തിൽ അകൽച്ച സംഭവിച്ചിരുന്നു. ഇപ്പോൾ വീണ്ടും മൂന്നുപേരും ഒരുമിച്ചെത്തുന്നത് ഏറെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
nick jonas and priyanka chopra
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...