
Bollywood
പ്രണയം തകർന്നപ്പോൾ തുടങ്ങിയ ശത്രുത അവസാനിപ്പിച്ച് ഒന്നിച്ച് ചുവടുവച്ച് രൺബീറും ദീപികയും !
പ്രണയം തകർന്നപ്പോൾ തുടങ്ങിയ ശത്രുത അവസാനിപ്പിച്ച് ഒന്നിച്ച് ചുവടുവച്ച് രൺബീറും ദീപികയും !

By
ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും പ്രേക്ഷകരുടെ പ്രിയ പ്രണയജോഡിയായിരുന്നു രൺബീർ കപൂറും ദീപിക പദുകോൺ . പക്ഷെ ആഘോഷിക്കപെട്ട ആ പ്രണയം പൂവണിഞ്ഞില്ല . പ്രണയം തകർന്നതോടെ ഇരുവരും പരസ്പരം മിണ്ടാതെയുമായി.
അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത താരങ്ങളുടെ ആരാധകരിലും ആകാംക്ഷയുണര്‍ത്തിയിരിക്കുകയാണ്. ഇതിനായി ദീപികയും രണ്‍വീറും ഒരുമിച്ച് ഒരുപരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ടെലിവിഷന്‍ അവതാരകന് മനീഷ് പോളും കൊമേഡിയന്‍ ഭാര്‍തി സിങും ആതിഥ്യം വഹിച്ച പരിപാടിയില്‍ ഇരുവരും എത്തി. രണ്‍വീറിന്റെ ഹിറ്റ് ചിത്രം സിംബയിലെ ‘ആംഖ് മാറേ’ എന്ന ഗാനത്തിന് ദീപികയും രണ്‍ബീറും ചുവടുകള്‍ വച്ചത് കാണികളേയും ആവേശഭരിതരാക്കി. തുടര്‍ന്ന് കരണ്‍ ജോഹറിന്റെ അമ്മ ഹിരൂ ജോഹറിന് ജന്മദിനാശംസകള് നേരാനും രണ്ടുപേരും മറന്നില്ല.
ഫോര്‍മല്‍സില്‍ പ്രസരിപ്പോടെ രണ്‍ബീര്‍ എത്തിയപ്പോള്‍ തന്റെ ഗൗണില്‍ ദീപികയും തിളങ്ങി. ‘പത്മാവതി’ലെ ‘ഗൂമറ്’ എന്ന പാട്ടിന് ദീപിക ചുവടുവച്ചപ്പോള്‍ ആഹ്ളാദത്തിന്റെ കൈയ്യടികളായിരുന്നു ചുറ്റും.
ഇംത്യാസ് അലി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘തമാഷ’ എന്ന ചിത്രത്തിലാണ് ദീപികയും രണ്‍ബീറും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിന് മുമ്പ് ‘യേ ജവാനി ഹേ ദിവാനി’, ‘ബച്ചനാ ഏ ഹസീനോ’ എന്നീചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
deepika padukone and ranbir kapoor dance
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....