യഥാര്‍ത്ഥ നായകന്മാരെ മറയാക്കി സ്വയം ഹീറോ ആകാന്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നടന് സിദ്ധാര്‍ത്ഥിന്റെ താക്കീത് ….
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ത്ഥ്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാര്‍ത്ഥ ഹീറോകളെ മറച്ച് വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങള്‍ സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നിങ്ങളേയും, നിങ്ങളുടെ കൂട്ടാളികളേയുമാണ് അവര്‍ വിശ്വസിക്കാത്തത്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണം. യഥാര്‍ത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോകളാകാന്‍ ശ്രമിക്കരുത്. നിങ്ങള്‍ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര്‍ പെരുമാറുമെന്ന് ധരിക്കരുതെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷങ്ങള്‍ക്കെതിരെ മോദി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.
Actor Sidharth tweet against Narendra Modi…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...