Connect with us

മീടു എന്ന് കേള്‍ക്കുമ്പോള്‍ എണീറ്റോടുന്ന സിദ്ദിഖ് , കോടതി സമക്ഷം ബാലന്‍വക്കീലിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു.

Malayalam Breaking News

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ ദിലീപിന്റെ അച്ഛനായി വേഷമിടുന്ന സിദ്ദിഖിന്റെ കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ഐ ലവ് യൂ എന്നു പറയുകയും അവര്‍ തിരിച്ച് മീ ടൂ എന്നു പറയുമ്പോള്‍ സിദ്ദിഖ് എന്റെമ്മേ മീടുവോ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടുന്നതുമാണ് രംഗം.

ദിലീപിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ രംഗം പുറത്തുവിട്ടിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നുവെന്നും, അടുത്തിടെ സിനിമാലോകത്തെ പിടിച്ചു കുലുക്കിയ മീടു ക്യാമ്പെയിനെ ട്രോള്‍ ചെയ്തിരിക്കുകയാണെന്നുമെല്ലാം ഇതിനു താഴെ കമന്‍ഡുകളുണ്ട്.

ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയിലെ സീനില് വിദേശ കഥാപാത്രവും നടന് സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര് പോലെയാണ് ഡീലീറ്റഡ് സീന് യൂട്യൂബില് പ്രചരിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നല്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററില് പ്രദര്ശനം തുടരുകയാണ്.

Deleted scenes from the movie Kodathi samaksham balan vakkel…

More in Malayalam Breaking News

Trending

Recent

To Top