
Malayalam Breaking News
ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്നു
ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്നു
Published on

ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു. ‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനുമാണ് നായകനും നായികയും. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ. മാർച്ച് ആദ്യ ആഴ്ച തലശ്ശേരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
lal jose new filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...