Malayalam Breaking News
നസ്രിയയോ ഫഹദോ ? ആരു നേടും സംസ്ഥാന പുരസ്‌കാരം ? മത്സര ചൂടിൽ ഭാര്യയും ഭർത്താവും !
നസ്രിയയോ ഫഹദോ ? ആരു നേടും സംസ്ഥാന പുരസ്‌കാരം ? മത്സര ചൂടിൽ ഭാര്യയും ഭർത്താവും !
By
സംസ്ഥാന പുരസ്‌കാര നിർണയത്തിന്റെ ചൂടിലാണ് സിനിമ ലോകം . പുരസ്‌കാര മത്സരത്തിൽ പുതു തലപുരയും മുന്ഗാമികളും തമ്മിലാണ് മത്സരം . ആര് നേടും എന്നതിൽ 28 നു തീരുമാനം അറിയാം. അതിനിടയിൽ രസകരമായൊരു മത്സരം ശ്രദ്ധേയമാകുകയാണ്.
മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയും മികച്ച നടിയ്ക്കുള്ള നോമിനേഷനും നോക്കുമ്ബോള്‍ രസസകരമായെരു കാര്യം മനസിലാവും.മികച്ച നടനായി ഫഹദ് മത്സരിക്കുമ്ബോള്‍ മികച്ച നടിമാര്‍ക്കുള്ള പട്ടികയില്‍ നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ നസിമും ഉണ്ട്. മഞ്ജു വാര്യര്‍, ഉര്‍വശി, അനു സിത്താര, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, എസ്തര്‍ എന്നിവര്‍ക്ക് ഒപ്പമാണ് നസ്രിയ മത്സരിക്കുന്നത്.
ആരായിരിക്കും വിജയിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേ സമയം മികച്ച നടിയും നടനും ഒരു വീട്ടില്‍ തന്നെ ഉണ്ടാവുമോ എന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.
കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍, എന്നീ സിനിമകളിലെ പ്രകടനമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഫഹദ് ഫാസിലിന്റെ പേര് എത്തിച്ചത്. കൂടെ എന്ന സിനിമയിലായിരുന്നു നസ്രിയയുടെ പ്രകടനം. ഫഹദുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ തിരിച്ച് വരവ് നടത്തിയത് കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.
2018 ലെ അവാര്‍ഡുകള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. മികച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌ക്രീനിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 28 നോ മാര്‍ച്ച് ഒന്നിനോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
nazria v/s fahad fazil – who will be the state award winner ?