
Malayalam Breaking News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചു
Published on

ഓമങ്ങ് കുമാർ സംവിധാനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം. നരേന്ദ്ര മോദി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളെ തീരുമാനിച്ചു. വിവേക് ഒബ്റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, ദര്ശന് കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര് സലൂജ, അന്ജന് ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന് കാര്യേക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
“ഏറെ അനുഭവപരിചയവും പ്രതിഭയുമുളള കൃത്യമായൊരു താരനിരയെ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിനു വേണ്ടി ലഭിച്ചിരിക്കുന്നത്, “ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സിംഗ് പറയുന്നു. പ്രതിഭാധനരായ ഈ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപ് സിംഗ് പറഞ്ഞു.
‘മേരികോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ഈ ബയോപിക് ചിത്രം സംവിധാനം ചെയ്യുക. ആദ്യഭാഗങ്ങള്‍ ഗുജറാത്തിലാണ് ഷൂട്ട് ചെയ്യുക.
ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും ഇലക്ഷനു മുന്‍പായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“ഞാന്‍ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്റെ കമ്പനി ഡെയ്സ് ഓര്‍മ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാന്‍. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാന്‍ കൂടുതല്‍ മികച്ച നടനും കൂടുതല്‍ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാര്‍ത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്ക്കുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനില്‍ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിന്റെ വേളയില്‍ വിവേക് ഒബ്റോയ് പറഞ്ഞ വാക്കുകളാണിത്.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് മലയാളത്തിലടക്കം 23 ഭാഷകളിലായി ‘പി.എം. നരേന്ദ്ര മോദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം. ഓമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഴിഞ്ഞ 2 വര്‍ഷമായി അണിയറയില്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയായിരുന്നു.
പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്റോയിക്ക് ആണ്.
അഹമ്മദാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളാകും മറ്റ് ലൊക്കേഷനുകള്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ ഒമംഗ് കുമാറാണ്.
narendra modi’s biopic
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...