Connect with us

അവര്‍ രണ്ട് പേരുടെയും ആ പ്രവര്‍ത്തി ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്

Actress

അവര്‍ രണ്ട് പേരുടെയും ആ പ്രവര്‍ത്തി ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്

അവര്‍ രണ്ട് പേരുടെയും ആ പ്രവര്‍ത്തി ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു. ഇന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാല്‍ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

കരിയറില്‍ മികച്ച് നില്‍ക്കുമ്പോഴും ഐശ്വര്യയ്ക്കിരെ വലിയ വിവാദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങളെയും ധീരമായി തന്നെ ഐശ്വര്യ നേരിട്ടിട്ടുണ്ട്. ഇതിന് പലപ്പോഴും താരത്ത പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ കരിയറും ജീവിതവുമെല്ലാം തകര്‍ക്കാന്‍ സാധിക്കുന്ന വിവാദങ്ങളെയാണ് ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നത്.

സല്‍മാന്‍ ഖാനുമായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ ശേഷം എശ്വര്യ നടത്തിയ പ്രസ്താവനയും അഭിമുഖവുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. പിന്നീട് പരമാവധി സല്‍മാനില്‍ നിന്നും വിവാദത്തില്‍ നിന്നും അകലം പാലിക്കാനാണ് ഐശ്വര്യ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴായി താരം നടത്തിയ പരാമര്‍ശങ്ങള്‍ ഐശ്വര്യയെ ബാധിച്ചതെന്ന് വ്യക്തമാക്കുന്നതാണ്.

അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷം ഗുസാരിഷ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അത്തരത്തിലൊരു സംഭവമുണ്ടായെന്നാണ് നടിയുടെ അടുത്ത സുഹൃത്ത് പറയുന്നത്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഐശ്വര്യയെ അന്ന് വല്ലാതെ തളര്‍ത്തിയിരുന്നു. ഞാന്‍ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ്. മറ്റുള്ളവര്‍ക്കും അതിന് സാധിക്കട്ടെ. എന്നെ വെറുതെ വിടൂ എന്നായിരുന്നു ഐശ്വര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്.

രണ്ട് അഭിമുഖങ്ങളായിരുന്നു ഐശ്വര്യയെ അന്ന് അലട്ടിയത്. ഒന്നാമത്തേത് സല്‍മാന്‍ ഖാന്റേതായിരുന്നു. താന്‍ ഒരിക്കല്‍ പോലും ഒരു സ്ത്രീയെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞത്. മറ്റൊരു അഭിമുഖം വിവേക് ഒബ്‌റോയുടേതായിരുന്നു. തന്റെ പ്രണയവും ത്യാഗവും ഐശ്വര്യ തിരിച്ചറിഞ്ഞില്ല, അവഗണിച്ചുവെന്ന തരത്തിലുള്ളതായിരുന്നു വിവേക് ഒബ്‌റോയുടെ പരോക്ഷമായ പരാമര്‍ശം.

ഇത് രണ്ടും ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചുവെന്നാണ് ഒരു സുഹൃത്ത് വെളിപ്പെടുത്തിയത്. മിസ്റ്റര്‍ ഖാനും മിസ്റ്റര്‍ ഒബ്‌റോയും മാന്യതയില്ലായ്മയാണ് കാണിക്കുന്നത്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേയ്ക്ക് മൂവ് ഓണ്‍ ചെയ്ത സ്ത്രീയെക്കുറിച്ച് സംസാരിക്കുന്നത് മാന്യതയല്ല എന്നാണ് സുഹൃത്ത് പറഞ്ഞത്. തന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പക്വത വിവേക് ഒബ്‌റോയ് കാണിക്കണമെന്നും സുഹൃത്ത് പറഞ്ഞിരുന്നു.

സല്‍മാനെതിരെയുള്ള വിവേക് ഒബ്‌റോയുടെ പത്രസമ്മേളനത്തെ ഐശ്വര്യ അംഗീകരിച്ചില്ലെന്നും താനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നുമുള്ള വിവേക് ഒബ്‌റോയുടെ പ്രസ്താവനയാണ് താരത്തെ തളര്‍ത്തിയത്. പത്രസമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഐശ്വര്യ ഭയന്നുവെന്നാണ് സുഹൃത്ത് പറയുന്നത്. എന്തായാലും പതിയെ സല്‍മാനും വിവേകും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ഐശ്വര്യയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, പൊന്നിയന്‍ സെല്‍വന്‍ 2 ആണ് ഐശ്വര്യ റായുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ അടുത്ത് നടി കാന്‍ ചലച്ചിത്ര മേളയില്‍ എത്തിയും ഐശ്വര്യ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം ടൈഗര്‍ ത്രീയാണ് സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. സിക്കന്തര്‍ ആണ് സല്‍മാന്റെ പുതിയ സിനിമ. ഐശ്വര്യ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വിവേക് ഒബ്‌റോയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഖുദിരം ബോസ് ആണ്. ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലാണ് താരം ഒടുവിലായി സ്‌ക്രീനിലെത്തിയത്.

More in Actress

Trending