Bollywood
ബോളിവുഡിൽ താൻ ലോബിയിംഗിന് ഇരയാണ്, തുറന്ന് പറഞ്ഞ് വിവേക് ഒബ്റോയ്
ബോളിവുഡിൽ താൻ ലോബിയിംഗിന് ഇരയാണ്, തുറന്ന് പറഞ്ഞ് വിവേക് ഒബ്റോയ്
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് വിവേക് ഒബ്റോയ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ബോളിവുഡിൽ താൻ ലോബിയിംഗിന് ഇരയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിവേക് ഒബ്റോയ്. ഞാൻ ഇപ്പോൾ കുറച്ചുകാലമായി മറ്റ് ചില ബിസിനസുകൾ ചെയ്യുകയാണ്. എന്റെ സിനിമകൾ ഹിറ്റായിരുന്ന ഒരു കാലഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിരുന്നു.
എന്നാൽ മറ്റ് കാരണങ്ങളാല്ലും എനിക്ക് ഒരു റോളും ലഭിക്കാതെയായി. നമ്മൾ ഒരു സിസ്റ്റത്തിന്റെയും ലോബിയുടെയും ഇരയാകുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ഇത്തരം ഒരു അവസ്ഥയിൽ, വിഷാദത്തിലാകുക എന്ന് സ്വാഭാവികമാണ്. അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് സ്വന്തം വിധി എഴുതുക.
ഈ രണ്ട് ഓപ്ഷനേ എല്ലാവരുടെയും മുന്നിലുണ്ടാകൂ. എന്റെ മുന്നിലും അങ്ങനെ തന്നെയായിരുന്നു. ഞാൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു പാത തിരഞ്ഞെടുത്ത് ബിസിനസ് ആരംഭിക്കാനാണ് ഞാൻ തീരുമാനിച്ചത് എന്നുമാണ് നടൻ പറയുന്നത്. നടന്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മുമ്പ് നടൻ സൽമാൻ ഖാനുമായി വിവേക് ഒബ്റോയ് പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇത് താരത്തിന്റെ കരിയറിനെ ബാധിക്കുകയും ചെയ്തു. ഐശ്വര്യ റായ്‌യുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പത്രസമ്മേളനത്തിനിടെ വിവേക് ആരോപിച്ചത്.
2003ൽ ആയിരുന്നു സംഭവം. സൽമാൻ ഖാന്റെ ഇടപെടലിൽ തന്റെ കരിയർ തകർന്നുവെന്നും വിവേക് ഒബ്റോയി അന്ന്ആരോപിച്ചിരുന്നു. മാത്രമല്ല, വിവേകിനൊപ്പം അഭിനയിക്കാൻ നടി കത്രീന കൈഫ് വിസമ്മതിച്ചതായും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലൂസിഫർ, കടുവ എന്നീ മലയാളം സിനിമകളിലെ വില്ലനായി എത്തിയ മോളിവുഡിലും ഏറെ പരിചിതനാണ് വേക് ഓബ്‌റോയ്.
അതേസമയം, നിലവിൽ വെബ് സീരിസുകളിലാണ് വിവേക് ഓബ്‌റോയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ ആണ് വിവേക് ഒബ്റോയുടേതായി ഒടുവിൽ പുറത്തെത്തിയ വെബ് സീരിസ്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിച്ചിരുന്നത്.
