ഓവിയയെ ചതിച്ച ആരവിനോട് വെല്ലുവിളിയുമായി ആരാധകർ രംഗത്ത് ; ഓവിയയുടെ വാക്കുകൾ പോലും കേൾക്കാതെ വികാരഭരിതരായി ആരാധകർ..
തമിഴ്നാട്ടിൽ ഹരമാണ് ഓവിയ . മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഓവിയ തമിഴിലാണ് തിളങ്ങിയത് . സിനിമകളേക്കാൾ ആരാധകർ ഓവിയയെ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്. ഓവിയ ആർമി എന്ന പേരിൽ ഇപ്പോൾ ഫാൻസ് അസോസിയേഷൻ വരെയുണ്ട് .
ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ ആരവുമായുള്ള ഓവിയയുടെ പ്രണയമായിരുന്നു ഷോയിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. ഷോയില്‍ ആരവ് മാത്രമായിരുന്നു ഓവിയക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കിംവദന്തികളും പരന്നു. പിന്നീട് ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയിരുന്നു.
ഓവിയക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും ആരവ് സുഹൃത്തിനേപ്പോലെയാണ് ഓവിയെ കണ്ടിരുന്നത്. ഇതോടെ മാനസീകമായി തകര്‍ന്ന താരം സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓവിയ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ബാങ്കോങ്കില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള സൂചനകളാണ് നല്‍കുന്നതെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു.
“ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്”. ഓവിയ പറഞ്ഞു . എന്നാൽ ആരാധകർ ഇത് വികാരപരമായി എടുത്തിരിക്കുകയാണ്. ഇത്രയും നാളും ആരവ് ഓവിയയെ പറ്റിക്കുമായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...