Tamil
എന്നെ ആരും അനുകരിക്കാൻ ശ്രമിക്കണ്ട – ഓവിയയിലൂടെ മുന്നറിയിപ്പ് !
എന്നെ ആരും അനുകരിക്കാൻ ശ്രമിക്കണ്ട – ഓവിയയിലൂടെ മുന്നറിയിപ്പ് !
By
തമിഴ് ബിഗ്ഗ് ബോസ് എന്ന് കേള്‍ക്കുമ്ബോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഓവിയയുടെ മുഖമാണ്.
മലയാളിയായ ഓവിയ തമിഴ് സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ട് ബിഗ്ഗ് ബോസ്സിലൂടെയാണ്. പെരുമാറ്റം കൊണ്ടും സംസാര രീതികൊണ്ടും ഓവിയ പെട്ടന്ന് ആളുകളെ കൈയ്യിലെടുത്തു. ഒടുവില്‍ സ്വമേധയാ ബിഗ്ഗ് ബോസ്സില്‍ നിന്നും ഇറങ്ങി വന്നു. പുറത്ത് ഓവിയയെ കാത്തിരുന്നത് ഓവിയ ആര്‍മി എന്ന ആരാധകരുടെ കൂട്ടവും കൈ നിറയെ സിനിമകളുമായിരുന്നു.
ആ ഓവിയയെ അനുകരിക്കാന്‍ ശ്രമിയ്ക്കുകയാണ് ഇന്ന് പലരും. സീസണ്‍ രണ്ടിലും മൂന്നിലും മത്സരാര്‍ത്ഥികള്‍ ഓവിയയെ അനുകരിക്കാന്‍ ശ്രമിയ്ക്കുകയാണെന്ന പൊതു സംസാരം ഇപ്പോഴുണ്ട്. കളവാണി 2 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇക്കാര്യത്തെ കുറിച്ച് ഓവിയ പ്രതികരിയ്ക്കുകയുണ്ടായി.
എന്നെ അനുകരിക്കാന്‍ ആരും ശ്രമിക്കേണ്ട, നിങ്ങള്‍ നിങ്ങളായി തന്നെയരിയ്ക്കൂ എന്നാണ് ഓവിയ പറയുന്നത്. ഒന്നിനെ കുറിച്ചും ഒന്നും അറിയാതെയാണ് ഞാന്‍ ബിഗ്ഗ് ബോസ് വീട്ടിലെത്തിയത്. വീടിന് പുറത്ത് നടക്കുന്നത് ഒന്നും അറിയില്ല. എനിക്കെന്താണോ തോന്നിയത് അത് പോലെയാണ് ഞാന്‍ വീടിനകത്ത് പ്രവൃത്തിച്ചത്. എനിക്ക് ഇന്റസ്ട്രിയില്‍ ഒരു സുഹൃത്ത് പോലും ഇല്ലായിരുന്നു. ബിഗ്ഗ് ബോസിന് ശേഷം എന്റെ ശത്രുക്കളാണ് മിത്രങ്ങളായത്- ഓവിയ പറഞ്ഞു
oviya helen about big boss new contestants
