Malayalam Breaking News
മുൻ ലോക സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്; ആദ്യ സിനിമ സ്വപ്ന സംവിധായകയ്ക്കൊപ്പം
മുൻ ലോക സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്; ആദ്യ സിനിമ സ്വപ്ന സംവിധായകയ്ക്കൊപ്പം
മുൻ ലോക സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്; ആദ്യ സിനിമ സ്വപ്ന സംവിധായകയ്ക്കൊപ്പം
മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളീവുഡിന്‍റെ സ്വപ്ന സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍റെ ചിത്രത്തിലൂടെയായിരിക്കും മുന്‍ ലോക സുന്ദരിയുടെ ബോളീവുഡ് പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ദീപിക പദുക്കോണിനെ ബോളീവുഡിന് സമ്മാനിച്ച ഫറാഖാനൊപ്പമാവും മാനുഷിയുമെത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പോ, നായകനെയോ സിനിമയുടേ പേരോ പുറത്തു വിട്ടിട്ടില്ല.
17 വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 2017ലാണ് മാനുഷി ചില്ലാര്‍ ഇന്ത്യയ്ക്കു വേണ്ടി ലോക സുന്ദരിപട്ടം നേടിയത്. പഠനത്തിന് വേണ്ടി സിനിമയിൽ ഒന്നും അഭിനയിക്കാതെ മാറി നിൽക്കുകയായിരുന്നു വിശ്വസുന്ദരി. ഡോക്ടർ ആണ് മനുഷി.
നേരത്തെ കരണ്‍ജോഹറിന്‍റെ ധര്‍മ്മാ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാവും മാനുഷി വെള്ളിത്തിരയിലെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
manushi chhillar’s new debut movie