Connect with us

അതോടെ ഞാൻ ‘ എ ‘ ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – ഓവിയ ഹെലൻ

Tamil

അതോടെ ഞാൻ ‘ എ ‘ ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – ഓവിയ ഹെലൻ

അതോടെ ഞാൻ ‘ എ ‘ ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – ഓവിയ ഹെലൻ

മലയാളിയെങ്കിലും തമിഴകത്താണ് സെൻസേഷണൽ താരം ഓവിയ ഹെലൻ തരംഗമായത്. സിനിമയിൽ ചൂടൻ രംഗങ്ങളിൽ യാതൊരു മടിയുമില്ലാതെ അഭിനയിക്കുന്ന ഓവിയ വൈറലായത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസിലൂടെ തമിഴ് പ്രേക്ഷകർ ഓവിയയെ ഏറ്റെടുത്തു.

ആരവുമായുള്ള പ്രണയമാണ് ഓവിയെ ഇത്രയേറെ പ്രശസ്തയാക്കിയത്. എന്നാല്‍ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും പറഞ്ഞ് ശ്രദ്ധേയയാകുകയാണ് ഓവിയ ഇപ്പോള്‍.

” ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് സിനിമയോട് പോലും സ്നേഹമില്ല. എല്ലാ വര്‍ഷവും എന്റെ രണ്ട് സിനിമകള്‍ വീതം റിലീസിനെത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും.

ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. മുമ്ബ് എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ നോക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നിലെ നടിയെ സ്വയം കണ്ടെത്താന്‍ സംവിധായകര്‍ എനിക്ക് അവസരം നല്‍കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട് എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇനിയും ഒരുപാട് വളരാനുണ്ട്. എന്നില്‍ എപ്പോഴും സ്ഥായിയായി നില്‍ക്കുന്നത് സന്തോഷം മാത്രമാണ്. ഞാന്‍ അന്നും സന്തോഷവതിയായിരുന്നു, ഇപ്പോഴും സന്തോഷത്തിലാണ്.

90എം എല്‍ എന്ന സിനിമയ്ക്ക് ശേഷം എ റേറ്റഡ് ആയിട്ടുള്ള ചിത്രങ്ങളുമായി പലരും എന്നെ സമീപിച്ചിരുന്നു. അവയൊന്നും കമ്മിറ്റ് ചെയ്തില്ല. എപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച്‌ ചെയ്തു കൊണ്ടിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഏതു വേഷം ചെയ്യാനുമുള്ള ധൈര്യം ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വേഷം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പിച്ചക്കാരി ആണെങ്കിലും പണക്കാരി ആണെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും.” – ഓവിയ പറഞ്ഞു.

oviya helen about A grade films

More in Tamil

Trending

Recent

To Top