Malayalam
‘A’ ചിത്രത്തിലെ നായിക, യുവതികളെ വഴിതെറ്റിക്കുന്നു, പരസ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവാദ നായിക ഓവിയ ആരാണെന്ന് അറിമോ..?
‘A’ ചിത്രത്തിലെ നായിക, യുവതികളെ വഴിതെറ്റിക്കുന്നു, പരസ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവാദ നായിക ഓവിയ ആരാണെന്ന് അറിമോ..?
വിവാദങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഓവിയ. മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ കൂടുതലും വേഷങ്ങള്‍ കൈകാര്യം ചെയ്തത് തമിഴിലായിരുന്നു.
തുടര്‍ന്ന് തമിഴ് ബിഗ്‌ബോസില്‍ എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധേയമായി. മാത്രമല്ല, ആധികമാര്‍ക്കും അറിയാത്ത കാര്യമെന്തെന്നാല്‍ ഓവിയ ഒരു മലയാളി കൂടിയാണ്. തൃശ്ശൂര്‍ ആണ് ഓവിയയുടെ ജന്മനാട്. ഹെലന്‍ നെല്‍സണ്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്.
ഓവിയയുടെ തമിഴ് ചിത്രം ’90 എംഎല്‍’ താരത്തെ വലിയ വിവാദത്തിലെത്തിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ മുതല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ചിത്രം വലിയ തോതിലാണ് വാര്‍ത്തകള്‍ സൃഷ്ടിച്ചത്.
സംസ്‌കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് പാര്‍ട്ടി രംഗത്തെത്തിയിരിന്നു. ഓവിയക്കും സംവിധായിക അനിതാ ഉദീപിനുമെതിരെ എന്‍ എല്‍പി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ചിത്രം കോളജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴിതെറ്റിക്കുന്നുവെന്നായിരുന്നു പരാതി. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു.
ഓവിയ അടക്കം അഞ്ച് പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറില്‍ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും പോണ്‍ സിനിമയേക്കാള്‍ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ അന്ന് പറഞ്ഞിരുന്നു.
ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് പിന്നീട് താരത്തിന്റെ പേരില്‍ വന്ന കേസ്. ബിജെപി തമിഴ്‌നാട് നേതൃത്വത്തിന്റെ പരാതിയില്‍ ചെന്നൈ എക്‌മോര്‍ പൊലീസാണ് കേസ് എടുത്തത്. നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തമിഴ് ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന സമയത്ത് ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുവാന്‍ കഴിയാതെ വന്നതോടെ ഓവിയ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതും ബിഗ്ബോസ് വീട്ടിലെ പൂളിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പുതിയ മുഖം, മനുഷ്യമൃഗം, കങ്കാരു, അപൂര്‍വ, ബ്ലാക്ക് കോഫീ എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയും ഓവിയ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കളവാണി, മരീന, കലകലപ്പ്, മൂഡാര്‍ കൂടം, മദയാനൈക്കൂട്ടം, യാമിരുക്ക ഭയമേ എന്നീ തമിഴ് ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ ഓവിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.
