അമുദനായി വന്ന് ഈ 67കാരൻ വെല്ലുവിളിക്കുന്നത് മലയാളം സിനിമാലോകത്തെയാണ് !! ഇവിടത്തെ എണ്ണം പറഞ്ഞ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമാണ്….
മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ കുറിച്ച് ഒരു കുറിപ്പെഴുതേണ്ട ആവശ്യമൊന്നുമില്ല. അദ്ധേഹത്തിന്റെ അഭിനയ പാടവവും, മെത്തേഡ് ആക്റ്റിംഗിൽ മമ്മൂട്ടി എന്ന നടനുള്ള അപ്രമാദിത്വവും ഒരാൾ പോലും നിഷേധിക്കാത്ത ഒന്നാണ്. എന്ത് കൊണ്ടാണ് മലയാള സിനിമാലോകത്തെ ഒരു സംവിധായകൻ പോലും അയാളെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തത്. കുട്ടനാടൻ ബ്ലോഗും, പരോളും പോലുള്ള സിനിമകൾ അദ്ദേഹം അഭിനയിക്കുന്നുണ്ടെങ്കിൽ, ആ നിലവാരം മാത്രമുള്ള തിരക്കഥാകൃത്തുക്കളും സംവിധായകരും മാത്രമേ മലയാളത്തിൽ ഉള്ളൂ എന്നല്ലേ മറ്റൊരു വശം.
റാം എന്ന സംവിധായകനോട് മലയാളി സിനിമ പ്രേക്ഷകർക്ക് സ്നേഹം മാത്രമാണ്. മമ്മൂട്ടിയെ പോലെ ഒരു നടനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ, അദ്ദേഹത്തിന്റെ കഴിവുകളെ പുറത്തെടുക്കാൻ തമിഴ് നാട്ടിൽ നിന്ന് അയാൾ വരേണ്ടി വന്നല്ലോ എന്നൊരു സങ്കടം ബാക്കിയുണ്ട് താനും. അമുദൻ എന്ന കഹ്ദ്പാത്രത്തെ പോലെ ഒരു മികച്ച വേഷം എല്ലാ വർഷവും മലയാളത്തിൽ മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ ദേശീയ അവാർഡിന് മറ്റാരും കത്ത് നിൽക്കണ്ട എന്ന് നമുക്ക് പറയാൻ കഴിയും.
ഒരു കഥാപാത്രത്തെ ഇത്ര അഗാധമായി ഉൾകൊള്ളാൻ മറ്റൊരു മലയാള നടന് സാധിക്കുമോ എന്ന് സംശയാണ്. സാധിക്കില്ല എന്ന് തന്നെയാണ് മനസ്സ് പറയുന്നത്. പൊന്തൻമാടയും, വിധേയനിലെ ഭാസ്ക്കര പട്ടേലരും, പുട്ടുറുമീസും, വാറുണ്ണിയും ഒക്കെ നമുക്ക് സമ്മാനിച്ച മമ്മൂട്ടി എന്ന നടനെയാണ് ഞങ്ങൾക്ക് തിരിച്ചു വേണ്ടത്. വർഷം പോലെ, പാലേരി മാണിക്യം പോലെ, പത്തേമാരി പോലെയുള്ള മമ്മൂട്ടി സിനിമാക്കൻ ഞങ്ങൾക്ക് വേണ്ടത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...