Connect with us

2018 ലെ ഏറ്റവും മികച്ച 10 മലയാള സിനിമകൾ ഇവയാണ് !!

Articles

2018 ലെ ഏറ്റവും മികച്ച 10 മലയാള സിനിമകൾ ഇവയാണ് !!

2018 ലെ ഏറ്റവും മികച്ച 10 മലയാള സിനിമകൾ ഇവയാണ് !!

2018 ലെ ഏറ്റവും മികച്ച 10 മലയാള സിനിമകൾ ഇവയാണ് !!

2018 മലയാള സിനിമയെ സംബന്ധിച്ചു തരക്കേടില്ലാത്ത ഒരു വർഷമായിരുന്നു. IFFI ഗോവ, IFFK എന്നിവിടങ്ങളിൽ ഒരു മലയാളം സിനിമ പുരസ്‌കാരം നേടി എന്ന സന്തോഷത്തിനൊപ്പം കലാപരമായും സാമ്പത്തികമായും വിജയം കൈവരിച്ച സിനിമകൾ സൃഷ്ടിക്കാൻ മലയാള സിനിമക്ക് കഴിഞ്ഞു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, മായനദിയും ഒക്കെ പോലുള്ള മികച്ച ചിത്രങ്ങൾ നൽകിയ 2017 നെ വെല്ലുന്ന ഒരു പ്രകടനമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. കുറച്ചു നല്ല സിനിമകളും ഒരുപാട് ഇടത്തരം സിനിമകളും തന്നെയാണ് ഈ വർഷത്തെ സമ്പത്ത്.

ഈ മ യൗ

ഈ വർഷത്തെ ആദ്യ സ്ഥാനത്തിനുള്ള ഫ്രണ്ട് റണ്ണർ തീർച്ചയായും സുഡാനിയും ഈ.മ.യൗവും തന്നെയാണ്. പക്ഷെ ലിജോ ജോസ് എന്ന അതികായന്റെ കാലിബർ ഈ മ യൗ വിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. IFFI, IFFK പോലുള്ള വേദികളിൽ മലയാളത്തിന്റെ അഭിമാനമായ സിനിമ സംവിധായകന്റെ ക്രാഫ്റ്റിന്റെ കൂടെ ഉദാഹരണമാണ്.

സുഡാനി ഫ്രം നൈജീരിയ

സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി കലാപരമായും കൊമേർഷ്യൽ വാല്യൂകളാലും മികച്ചു നിന്ന സിനിമയായിരുന്നു. ഒരു പാരലൽ സ്ട്രീം ഓഫ് മൂവി മേക്കിങ് സാധ്യത തുറന്നു കൊടുത്തൊരു സിനിമയാണത്. റിയലിസ്റ്റിക് ആയ കഥാപാത്ര പരിചരണം, അതിഭാവുകത്വങ്ങളോ ഏച്ചുകെട്ടലുകളോ ഒന്നമില്ലാത്ത കഥാഗതി എന്നിവ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

ജോസഫ്

വലിയ കൊട്ടിഘോഷങ്ങളോ മേളങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോസഫ്. ആകെ പറയാൻ ഉള്ളത് സഹനടന്റെ വേഷങ്ങളിൽ മാത്രം അഭിനയിച്ചു കണ്ടിട്ടുള്ള ജോജു എന്ന നടന്റെ ആദ്യ നായക വേഷവും, വിജയങ്ങളേക്കാൾ പരാജയങ്ങൾ കൈമുതലായി ഉള്ള പദ്മകുമാറിന്റെ സംവിധാനവും. ആരും ഒരു അത്ഭുതവും പ്രതീക്ഷിച്ചില്ല. ബോക്സ് ഓഫീസിനെ ഒന്നിരുത്തി നോക്കിയിട്ട് മിണ്ടാതെ പടിയകലുന്ന സ്ഥിരം കൊച്ചു ചിത്രങ്ങളിൽ ഒന്നായി ഇതിനെയും പലരും കരുതി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. നിർമ്മാതാവിന് ഏറെ ലാഭം നേടിക്കൊടുത്ത ഒരു നല്ല സിനിമയായി ജോസഫ് മാറി.

ഞാൻ പ്രകാശൻ

ഞാൻ പ്രകാശൻ തീയേറ്ററുകളിൽ വിജയകരമായി മുന്നേറ്റം തുടരുന്ന സിനിമയാണ്. ഇടത്തരം എന്ന് വിളിക്കേണ്ട ഒരുപിടി ഘടകങ്ങൾ ചേർത്ത് വെക്കപ്പെട്ട സിനിമയെ എലവേറ്റ് ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ക്രാഫ്റ്റും ഫഹദിന്റെ നാച്ചുറൽ ആക്റ്റിംഗും ഒക്കെ തന്നെയാണ്.

ലില്ലി

ലില്ലി നല്ലൊരു ശ്രമം തന്നെയാണ്. എവിടേയോ ചില പാളിച്ചകൾ ആസ്വാദനത്തെ ബാധിക്കുന്നെങ്കിലും സിനിമയിലുടനീളം ഡാർക്ക് മൂഡ് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞതും, വിയലൻസ് രംഗങ്ങളിളുടെ കിടിലൻ മേക്കിങ്ങും സിനിമ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കും. സിനിമ ആളുകളിലേക്ക് എത്തിക്കുന്നതിൽ അണിയറപ്രവർത്തകർ പരാജയപ്പെടുകയും ചെയ്‌തു.

വരത്തൻ

2013ൽ പുറത്തിറങ്ങിയ സ്‌ട്രേ ഡോഗ്‌സ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ അഡാപ്റ്റേഷൻ എന്ന് വിളിച്ചു കളിയാക്കാൻ വരട്ടെ. കേരളീയ സാഹചര്യവും മോറൽ പോലീസിങ്ങും ഒക്കെ വൃത്തിയായി സ്‌ട്രേ ഡോഗ്‌സിന്റെ കഥയിലേക്ക് ക്ലബ് ചെയ്യുക എന്നത് അത്ര ചില്ലറ കാര്യമല്ല. രോമാഞ്ചം ഉണ്ടാക്കുന്ന അവസാനത്തെ മുപ്പതു മിനിറ്റുകൾ കാരണം തിയ്യേറ്ററുകളിൽ മികച്ച കളക്ഷൻ നേടാനും സാധിച്ചിട്ടുണ്ട്.

കൂടെ

2014ൽ പുറത്തിറങ്ങി മറാത്തി ചിത്രം ഹാപ്പി ജേർണിയുടെ അഡാപ്റ്റേഷൻ എന്ന് ചിലർക്കെങ്കിലും കളിയാക്കാമെങ്കിലും കൂടെ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് കൂടെ. പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യാൻ കഴിയുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്, അതിൽ അഞ്ജലി മേനോൻ വിജയിച്ചു എന്ന് തന്നെ പറയാം. അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്ത് പറയണം.

കമ്മാര സംഭവം

കമ്മാര സംഭവം ഒരു ചരിത്ര കഥയുടെ അനാവരണമാണ്. അതിലുപരി ഒരു നല്ല ടെക്നിക്കൽ പെർഫെക്ഷനുള്ള, കിടിലൻ പെർഫോമൻസുകളുള്ള, മാസും ക്ലാസും ഒരുമിച്ചു ചേർന്ന ഒരു നല്ല സിനിമയാണ്. ദിലീപ് എന്ന നടനിൽ നിന്ന് ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒരു പെർഫോമൻസ് തന്നെയായിരുന്നു കമ്മാരസംഭവത്തിലേത്. ബജറ്റിന്റെ പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങളേക്കാൾ ഏറെ മുകളിൽ നിന്ന ഒന്ന്.

കാർബൺ

കൊമേർഷ്യൽ വിജയത്തിനപ്പുറം കലാപരമായി ഒരു സിനിമയെ സമീപിക്കുന്നവർക്ക് കിട്ടുന്ന ഒരു അനുഭൂതിയുണ്ട്. 2018ൽ അങ്ങനെ ഒരു അനുഭൂതി നൽകിയ ചിത്രമായിരുന്നു കാർബൺ. ഫഹദ് ഫാസില്‍ എന്ന നടന്റെ സാനിദ്ധ്യമാണ്ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ വിസ്മയിപിച്ച ചിത്രം തന്നെ കാര്‍ബണ്‍. “അല്ലെങ്കിലും കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ജീവിതത്തിനൊരു ലൈഫ് ഉളളൂ…”

ഇബ്‌ലീസ്

ഈ വർഷത്തെ മലയാള സിനിമയിലെ മികച്ച പരീക്ഷണ ചിത്രം ഏതായിരുന്നു എന്ന് ചോദിച്ചാൽ ധൈര്യമായി ഇബ്‌ലീസ് എന്ന് പറയാം. പൂർണ്ണമായി വർക്ക്ഔട്ട് ആയിരുന്നെങ്കിൽ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിലേക്ക് വരേണ്ട സിനിമ. ഇബിലീസ് പുതിയ ഒരു അനുഭവമാണ്. ഒരു മരണത്തെ ഇത്രമേൽ സുന്ദരമായി പോയറ്റിക് ആയി കാണിച്ചു തന്ന സിനിമ വേറെയില്ല.

Best Malayalam movies of 2018

Continue Reading
You may also like...

More in Articles

Trending

Recent

To Top