ആദ്യ ഭാര്യയെ ടൂറിന് കൊണ്ടുപോയി കൊക്കയില്‍ തള്ളിയിട്ട് കൊന്നു !! പിടിക്കപ്പെടാതിരിക്കാന്‍ യുവാവ് ചെയ്തത്….
ആദ്യ ഭാര്യയെ വിനോദയാത്രയ്ക്കായി കൂട്ടിക്കൊണ്ട് പോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ആദ്യഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂറിലെ പ്രമുഖ സര്‍ജ്ജനായ ഡോ.ധര്‍മേന്ദ്ര പ്രതാപ് സിംഗിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണില്‍ നേപ്പാളിലാണ് കേസിനാസ്പ്ദമായ സംഭവം നടന്നത്. ആദ്യഭാര്യയായ രാഖി ശ്രീവാസ്തവ രാജേശ്വരിയെ നേപ്പാളിലെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അവര്‍ അസമിലാണെന്ന് വെളിപ്പെടുത്തുകയും അവരുടെ സോഷ്യല്‍ മീഡിയ സജ്ജീവമാക്കി നിര്‍ത്തുകയുമായിരുന്നു പ്രതാപ് ചെയ്തത്.
രാഖിയുടെ സഹോദരന് അമര്‍ പ്രകാശ് ശ്രീവാസ്തവയാണ് സഹോദരിയെ കാണാനില്ലെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് അവരുടെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാം ഭര്‍ത്താവായ മനിഷിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലില്‍ താന്‍ തിരികെ പോന്നുവെന്നും രാഖി അവിടെ തുടര്‍ന്നുവെന്നുമായിരുന്നു മനിഷ് പൊലീസിന് മൊഴി നല്‍കിയത്.
ആദ്യം ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കിലും സാഹചര്യ തെളിവുകള്‍ മനിഷിന് അനുകൂലമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാഖിയുടെ ആദ്യഭര്‍ത്താവും ഡോക്ടറുമായ പ്രതാപ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് അറിയുന്നത്.
പിന്നീട് നേപ്പാളിലെ പൊക്രയില് നടത്തിയ അന്വേഷണത്തില്‍ ഒരു കൊക്കയില്‍ നിന്ന് സ്ത്രീയുടെ ജഢം കിട്ടിയതായി നേപ്പാള്‍ പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ചൊദ്യം ചെയ്യലിലാണ് സിംഗിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മരണത്തിന് ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ രാഖിയുടെ സോഷ്യല്‍ മീഡിയ സജ്ജീവമാക്കുകയായിരുന്നു ഡോക്ടര്‍ ചെയ്തത്.
Famous surgeon kills ex-wife; caught after keeping her ‘alive’ online for months
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...