കാമുകിയെ വിളിച്ചിറക്കാനെത്തിയപ്പോള്‍ അമ്മ തടഞ്ഞു; അമ്മയുടെ കാല്‍ തല്ലിയൊടിച്ച് യുവാവ് കാമുകിയുമായി കടന്നു !! തിരുവനന്തപുരത്ത് നടന്നത്….
കാമുകിയെ വിളിച്ചിറക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞതിന്റെ പേരില്‍ യുവതിയുടെ അമ്മയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. മാറനല്ലൂര്‍ സ്വദേശിയായ 33കാരനാണ് ആക്രമണം നടത്തി യുവതിയുമായി കടന്ന് കളഞ്ഞത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്. യുവതിയുടെ അമ്മ മെഡിക്കല്‍ കോളേജില്‍ ചകിത്സയിലാണ്.
പ്രണയബന്ധത്തിലായിരുന്ന ഇരുവരും അയൽവാസികളുമാണ്. ശനിയാഴ്ച്ച രാത്രിയോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ യുവാവ് ശ്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൈയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ചാണ് യുവാവ് കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്. ഇരുവരെയും പൊലീസ് പിടികൂടിയെന്നും സൂചനകളുണ്ട്.
അവിഹിതങ്ങൾ നമ്മുടെ നാട്ടിൽ ഈയടുത്തായി വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ബന്ധങ്ങൾക്ക് ഇപ്പോൾ നിയമത്തിന്റെ പരിരക്ഷ കൂടി ഉള്ളതിനാൽ ആർക്കും പേടിയില്ലാതെയായിരിക്കുന്നു. ഇത്തരം അക്രമസംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് ഈ കേസുകളിൽ പൊലീസിന് ഇടപെടാൻ കഴിയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...