Malayalam Breaking News
മമ്മൂട്ടിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്ന് ടോവിനോ തോമസ്
മമ്മൂട്ടിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്ന് ടോവിനോ തോമസ്
മമ്മൂട്ടിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്ന് ടോവിനോ തോമസ്
സിനിമയിലെത്തി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ് സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും വേറിട്ട് നിൽക്കുന്ന നടൻ. ഇപ്പോൾ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള യുവനടന്മാരില്‍ ഒരാളാണ് ടോവിനോ തോമസ്. അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ എല്ലാം മികച്ചതാക്കി ഓരോ സിനിമയിലൂടെയും പ്രേക്ഷക മനസ്സിലേക്ക് ഇടം നേടുന്ന താരം.
നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ടോവിനോ ചിത്രം ഇപ്പോള്‍ തിയേറ്ററുകള്‍ കീഴടക്കി മുന്നോട്ട് പോകുകയാണ്. ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് താരം തുറന്നുപറയുകയാണ്. ”എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു”. പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം ആണിതെന്ന് ടോവിനോ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ഉർവശി പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം കൂടിയാണ് ‘എന്റെ ഉമ്മാന്റെ പേര്’. സംവിധായകനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായി ഉര്‍വശി എത്തുന്നു.ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
mammookka encourages tovino
