ജയിലിലോ മാനസികാരോഗ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണം… കങ്കണയുടെ പ്രസ്താവന അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നു; കങ്കണ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നടി കങ്കണ റണാവത്ത് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സിഖ് സമൂഹത്തെ മുഴുവന്‍ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പോലീസില്‍ പരാതി നല്കി.
ട്വിറ്ററിലൂടെയാണ് കങ്കണക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി സിര്‍സ അറിയിച്ചത്. സിഖ് വിഭാഗക്കാരെ മുഴുവന്‍ ഖാലിസ്ഥാനികളെന്ന തരത്തില്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടിയെ ജയിലിലോ മാനസികാരോഗ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണം. കങ്കണയുടെ പ്രസ്താവന അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഖാലിസ്ഥാനി ഭീകരര്‍ കാരണമാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതെന്ന് പറയുന്നത് കര്‍ഷകരോടുള്ള അനാദരവാണ്. അവള് വെറുപ്പിന്റെ ഫാക്ടറിയാണ് എന്ന് സിര്‍സ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെ കങ്കണയുടെ വിദ്വേഷകരമായ ഉള്ളടക്കത്തിന് സര്‍ക്കാരില്‍ നിന്ന് കര്‍ശനമായ നടപടി ആവശ്യപ്പെടുന്നതായും താരത്തിനേര്‍പ്പെടുത്തിയ സുരക്ഷയും പദ്മശ്രീയും ഉടന്‍ പിന്‍വലിക്കണമെന്നും സിര്‍സ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള് മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖാലിസ്ഥാനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു.
സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് എന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു.
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...