Connect with us

മയക്കുമരുന്ന്, വെടിവെയ്പ്പ്, കള്ളനോട്ട്, സ്വർണ്ണക്കടത്ത്… മുംബൈയെ വെല്ലുന്ന രീതിയിൽ വളരുന്ന കൊച്ചിയിലെ സിനിമാ നടിമാർ !!

Articles

മയക്കുമരുന്ന്, വെടിവെയ്പ്പ്, കള്ളനോട്ട്, സ്വർണ്ണക്കടത്ത്… മുംബൈയെ വെല്ലുന്ന രീതിയിൽ വളരുന്ന കൊച്ചിയിലെ സിനിമാ നടിമാർ !!

മയക്കുമരുന്ന്, വെടിവെയ്പ്പ്, കള്ളനോട്ട്, സ്വർണ്ണക്കടത്ത്… മുംബൈയെ വെല്ലുന്ന രീതിയിൽ വളരുന്ന കൊച്ചിയിലെ സിനിമാ നടിമാർ !!

മയക്കുമരുന്ന്, വെടിവെയ്പ്പ്, കള്ളനോട്ട്, സ്വർണ്ണക്കടത്ത്… മുംബൈയെ വെല്ലുന്ന രീതിയിൽ വളരുന്ന കൊച്ചിയിലെ സിനിമാ നടിമാർ !!

ഈയടുത്തായി വാർത്തകളിൽ നിറയുന്നത് നമ്മുടെ സിനിമ സീരിയൽ നടിമാരാണ്. പക്ഷെ ആ വാർത്തകൾ അത്ര നല്ല രീതിയിലല്ല എന്ന് മാത്രം. മയക്കുമരുന്ന്, വെടിവെയ്പ്പ്, തട്ടിപ്പ്, കള്ളനോട്ട്, സ്വർണ്ണക്കടത്ത് തുടങ്ങിയ കേസുകളിലൊക്കെ പ്രതികളാകുന്നത് സിനിമാ നടിമാരാണ്. മുംബൈയെ വെല്ലുന്ന രീതിയിലുള്ള അധോലോകം കൊച്ചിയിലും ഉണ്ടോ ?! എന്ന സംശയമാണ് ജനങ്ങൾക്ക് ഇപ്പോഴുള്ളത്.

കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് കൊച്ചിയിലെ ഒരു ബ്യൂട്ടി പാർലറിൽ നടന്ന വെടി വെപ്പിനെ കുറിച്ചായിരുന്നു. മുബൈയിലെ അധോലോക നേതാവ് രവി പൂജാരയുടെ പേരിൽ കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടതായും, ഇത് നൽകാത്തതിനാൽ വെടിവെപ്പ് നടന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. എന്നാൽ ബ്യൂട്ടി പലരിന്റെ ഉടമയെ കുറിച്ചറിഞ്ഞപ്പോഴാണ് പല സംശയങ്ങളും എല്ലാവരിലും ഉയർന്നു വന്നത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും ചലച്ചിത്ര നടിയുമായ ലീന മരിയാ പോളിന്‍റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ.

2013ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയായ ലീന. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് നടി കൂടിയായ ലീനയെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ ലീന പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ഈ പ്രശ്‌നം വാർത്തകളിൽ ഒക്കെ ചർച്ചയായി ഒന്ന് ആറു വരുന്നതിനിടക്കാണ് ഇതേ കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി അശ്വതിയെ പിടികൂടുന്നത്. മയക്കുമരുന്നുമായി പിടിയിലായ അശ്വതി ബാബുവിനെപ്പറ്റി അന്വേഷിച്ചപ്പോൾ പോലീസ് മനസ്സിലാക്കിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലും പ്രധാന സീരിയലുകളിലും അഭിനയിച്ച് തിളങ്ങി നിന്ന അശ്വതി ബാബുവിന്റെ ബന്ധങ്ങള്‍ പോലീസിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പോലീസ് പിടികൂടിയത്. എംഡിഎംഎ ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണ് ഇവരില്‍നിന്നു കണ്ടെത്തിയത്.​ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. വില്പനയ്ക്കായി മയക്കുമരുന്ന് ബാംഗളൂരില്‍നിന്നു ബിനോ ഏബ്രഹാമാണ് കൊണ്ടുവന്നതെന്നു പോലീസ് പറഞ്ഞു.ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ മയക്കുമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്.

അശ്വതി ചില്ലറക്കാരിയല്ല. ലഹരിമരുന്ന് ഉപയോഗിച്ചതിന് മുമ്പ് ഇവര്‍ ദുബായില്‍ അറസ്റ്റിലായിട്ടുണ്ട്. 2016ല്‍ ആയിരുന്നു ഇത്. അന്ന് 20 വയസ് മാത്രം പ്രായം. അതേസമയം മയക്കുമരുന്ന് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളുമായും അശ്വതിക്കു ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കുറച്ചു കാലം മുൻപ് ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ ആയിരുന്നു. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നെന്ന വിവരം പോലീസിനു ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊല്ലത്തെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. 500-ന്റെയും 2000 -ന്റെയും നോട്ടുകളാണ് അന്ന് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.

മലയാള സിനിമയിലെ ഒരു പ്രമുഖ നടിയെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്‌തതും അറസ്റ്റിനെ വക്കിലെത്തിയതും ഇതോട് ചേർത്ത് വായിക്കാം. എന്തിനാണ് ഇവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോയാൽ ആർഭാട ജീവിതം നയിക്കാൻ എന്നായിരിക്കും മനസ്സിലാക്കാൻ സാധിക്കുക. ഇത്തരം രാജ്യദ്രോഹ കുറ്റങ്ങളിലും, മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്ക് പിന്നിൽ മറ്റുള്ളവരുണ്ടോ എന്നാരും അന്വേഷിക്കാറില്ല. അതന്വേഷിച്ചു ചെന്നാൽ പല മുഖമൂടികളും ചിലപ്പോൾ താഴെ വീണേക്കാം….

Serial and Cinema actress in Crime

Continue Reading
You may also like...

More in Articles

Trending

Recent

To Top