പുതിയൊരു റെക്കോർഡും കൂടെ സ്വന്തമാക്കി ഒടിയൻ
Published on

പുതിയൊരു റെക്കോർഡും കൂടെ സ്വന്തമാക്കി ഒടിയൻ
പുതിയൊരു റെക്കോർഡും കൂടെ സ്വന്തമാക്കി ഒടിയൻ. ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്‍ഡും ഒടിയൻ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 60 കോടിയിലേറെ കളക്ഷൻ തുക നേടിയ ചിത്രമാണ് ഒടിയൻ.
പ്രേഷകരുടെ ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം എത്തിയ ചിത്രമാണ് ഒടിയൻ. ആദ്യം ചിത്രത്തിന് നേരേ കുറെയധികം വിമര്‍ശനങ്ങളുണ്ടായെങ്കിലും പിന്നീട് താരങ്ങളും മറ്റും ചിത്രത്തിന് പിന്തുണയായി എത്തിയിരുന്നു. ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ പിന്തുണയും ലഭിച്ചിരുന്നു.
പ്രീ റിലീസ് ബിസിനസിൻ്റെ ഭാഗമായി 100 കോടി നേടിയ ചിത്രം ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 60 കോടിയിലേറെ കളക്ഷൻ തുക നേടിയിരുന്നു. ഇതോടെ ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ കേറുന്ന മലയാളം ചിത്രമെന്ന റെക്കോര്‍ഡും ഒടിയൻ സ്വന്തമാക്കിയിരിക്കുകയാണ്.
മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ നിവിൻ പോളി നായകനായ ‘കായംകുളം കൊച്ചുണ്ണി’ പതിനൊന്ന് ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നതെങ്കിൽ ഒടിയന് ഇതിന് കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് വേണ്ടി വന്നത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ഒടിയൻ നിർമ്മിച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യരും സന അൽത്താഫും പ്രകാശ് രാജ്, നരയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയിരുന്നു. ഡിസംബർ 14 നായിരുന്നു ചിത്രത്തിന്റെ റിലീസ്.
new record of odiyan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...