Connect with us

അടുത്തറിയാം സാന്താക്ലോസ് അപ്പൂപ്പനെയും ക്രിസ്തുമസ് ആഘോഷങ്ങളെയും..

Malayalam Breaking News

അടുത്തറിയാം സാന്താക്ലോസ് അപ്പൂപ്പനെയും ക്രിസ്തുമസ് ആഘോഷങ്ങളെയും..

അടുത്തറിയാം സാന്താക്ലോസ് അപ്പൂപ്പനെയും ക്രിസ്തുമസ് ആഘോഷങ്ങളെയും..

അടുത്തറിയാം സാന്താക്ലോസ് അപ്പൂപ്പനെയും ക്രിസ്തുമസ് ആഘോഷങ്ങളെയും..

ക്രിസ്തുവിന്റെ ജനനം ആഘോഷമാക്കുന്ന ക്രിസ്തുമസ് വേളയിൽ ചിലർക്കെങ്കിലും ബാക്കിയുള്ള സംശയമാണ് എന്താണ് ക്രിസ്തുമസ് അപ്പുപ്പൻ, ക്രിസ്തുമസ് ട്രീയുടെ ഐതീഹ്യം തുടങ്ങിയ കാര്യങ്ങളൊക്കെ. ക്രിസ്ത്യൻ വിശ്വാസികളെ സംബന്ധിച്ച് ഒട്ടേറെ ആചാരങ്ങളും ക്രിസ്തുമസിനുണ്ട്. എന്താണ് ക്രിസ്തുമസ് അപ്പുപ്പൻ എന്നും മറ്റ് ഐതീഹ്യങ്ങളും അറിയാം ..

സാന്റാക്ലോസ്‌ അപ്പൂപ്പന്‍

ക്രിസ്തുമസ്‌ നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകള്‍ ക്കിടയില്‍ ഡിസംബര്‍ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍ വദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പന്‍ ക്രിസ്തുമസ്‌ പപ്പാ, അങ്കിള്‍ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു. ആംഗ്ലോ-അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും ചിമ്മിനി കളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിള്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പന്‍ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ നല്‍കുന്നത്‌.

ക്രിസ്തുമസ്‌ മരം

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍ മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്‌. സ്ര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജര്‍മ്മന്‍കാന്‍ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്‌തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്തുമസ്‌ മരത്തില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. ക്രിസ്തുമസ്‌ നക്ഷത്രം ക്രിസ്തുമസ്‌ നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളില്‍ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്‍റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌.

യേശുവിന്‍റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്‌. പുല്‍ക്കൂട്‌ ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുല്‍ക്കൂടൊരുക്കുവാന്‍ തുടങ്ങിയത്‌. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ 1223ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ അസീസി ഒരുക്കിയ പുല്‍ക്കൂടാണ്‌ ഈ ആചാരത്തെ സാര്‍വത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാന്‍സിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാര്‍ഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുല്‍ക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല്‍ക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിള്‍ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മമേരി, ജോസഫ്‌, ജ്ഞാനികള്‍ ആട്ടിടയന്മാര്‍ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

about santa claus

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top