
Malayalam Breaking News
ആ പയ്യൻ അത്ഭുതപ്പെടുത്തി; കൂടെ അഭിനയിക്കാൻ ആഗ്രഹം !! ദുൽഖറിനെ കുറിച്ച് സണ്ണി ലിയോൺ പറയുന്നു…
ആ പയ്യൻ അത്ഭുതപ്പെടുത്തി; കൂടെ അഭിനയിക്കാൻ ആഗ്രഹം !! ദുൽഖറിനെ കുറിച്ച് സണ്ണി ലിയോൺ പറയുന്നു…
Published on

ആ പയ്യൻ അത്ഭുതപ്പെടുത്തി; കൂടെ അഭിനയിക്കാൻ ആഗ്രഹം !! ദുൽഖറിനെ കുറിച്ച് സണ്ണി ലിയോൺ പറയുന്നു…
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തന്റേതായ സാന്നിധ്യമറിയിച്ച താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനായാണ് സിനിമയിൽ എത്തിയതെങ്കിലും ആ നിഴലിൽ ഒതുങ്ങാതെ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത ആൾ. ഇന്ന് മമ്മൂട്ടിയേക്കാൾ ഫാൻസും ഒരു പക്ഷെ ദുൽഖറിന് ഉണ്ടായേക്കാം.
ഇത്രയധിക ലേഡി ഫാൻസ് ഉള്ള ഒരു താരം തെന്നിന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. തെന്നിന്ത്യയിലെ ഏത് നായികയോടും ആരുടെ കൂടെ അഭിനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ ആദ്യം പറയുക ദുൽഖർ എന്ന് തന്നെയാകും. കർവാൻ കണ്ട് മുൻപ് ഐശ്വര്യ റായ് പറഞ്ഞത് ഈ പയ്യൻ ബോളിവുഡ്ഡ് കീഴടക്കുമെന്നായിരുന്നു.
ഇപ്പോഴിതാ സണ്ണി ലിയോണും ദുൽഖറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓക്കേ കണ്മണി കണ്ട സണ്ണി ലിയോൺ ദുൽഖറിനെ കുറിച്ച് അന്വേഷിക്കുകയും കൂടുതൽ സിനിമകൾ കാണുകയുമായിരുന്നത്രെ. ആ പയ്യൻ എന്നെ അത്ഭുതപ്പെടുത്തിയെന്നും, കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് സണ്ണി ലിയോൺ പറഞിരിക്കുന്നത്. സണ്ണിയുടെ പുതിയ മലയാളം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെ സോപ്പിട്ടതാണോ എന്ന സംശയത്തിലാണ് ദുൽഖർ ആരാധകർ.
Sunny Leone about Dulquer Salmaan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...