Connect with us

” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ

Malayalam Breaking News

” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ

” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ

” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ

അഭിനയം മാത്രം എന്ന സങ്കല്പത്തിൽ നിന്നും മാറി എന്തൊക്കെയാണോ ആഗ്രഹങ്ങൾ അതൊക്കെ സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങുന്നവരാണ് മലയാള നടിമാർ . ഹണി റോസ് ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ നടി അനുമോൾ ട്രാവൽ വീഡിയോ ചാനൽ ആണ് ആരംഭിച്ചിരിക്കുന്നത് .

ദുൽഖർ സൽമാനാണു അനുമോളുടെ ചാനൽ യുട്യൂബ് വഴി പ്രകാശനം ചെയ്തത് . അനുമേളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയ തോന്നുന്നെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റില്‍ ലോഗോ ഇന്ന് ലോഗിന്‍ ചെയ്യുകയാണ്. എന്റെ വലിയൊരു ആഗ്രഹമാണ് ഇത്തരമൊരു ചാനല്‍ ചെയ്യാനൊക്കെ. കൂടുതല്‍ യാത്ര ചെയ്യാന്‍ അതും ഒരു കാരണമാകുമല്ലോ.

അനുവിന്റെ വീഡിയോകള്‍ കണ്ട് ഞാന്‍ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു. അനുമോള്‍ സംസാരിക്കുമ്ബോഴും തന്റെ നാടിനെ കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ട്’ അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തം ഏറെ പ്രശസ്തമാണ്. ഈ സാഹചര്യത്തിലാണ് അനുയാത്ര എന്ന യൂട്യൂബ് ചാനലുമായി അനുമോള്‍ രംഗ പ്രവേശം നടത്തിയിരിക്കുന്നത്.

dulquer salmans comment about anumol’s travel video channel

More in Malayalam Breaking News

Trending

Recent

To Top