
Malayalam Articles
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരിക്കലും മത്സരമുണ്ടായിട്ടില്ല !!
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരിക്കലും മത്സരമുണ്ടായിട്ടില്ല !!
Published on

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരിക്കലും മത്സരമുണ്ടായിട്ടില്ല !!
പതിറ്റാണ്ടുകളായി മലയാള സിനിമയെ ഭരിക്കുന്ന രണ്ടുപേരാണ് മമ്മൂട്ടിയും മോഹൻലാലും. അവര്‍ക്കു ചുറ്റുമാണ് മലയാള സിനിമാ ലോകം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. മലയാളം ബോക്സോഫീസില്‍ ഒരു പോരാട്ടവീര്യം ഉണരുന്നത് ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് പ്രദര്ശനത്തിനെത്തുമ്പോഴാണ്.
എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു മത്സരമുണ്ടായിട്ടുണ്ടോ ?! ഇവര്‍ തമ്മില്‍ എപ്പോഴും മത്സരത്തിലല്ലേ എന്ന് ആരാധകർ ചോദിച്ചേക്കാം. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇരുവരും തമ്മില്‍ ഒരിക്കലും ഒരു മത്സരം ഉണ്ടായിട്ടില്ല എന്നാണ്. ആരാധകർ തമ്മിലുള്ള പോരുകളൊന്നും ഇവരെ ബാധിക്കാറുമില്ല.
രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തില്‍ രണ്ടു രീതികളാണ് പിന്തുടരുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പോലും മത്സരബുദ്ധിയോടെ മറ്റേ ആളേക്കാള്‍ കേമനാകാനല്ല, മറിച്ച് രണ്ടു പേരുടെയും കഥാപാത്രത്തെ പരമാവധി മികച്ചതാക്കാനാണ് ഇരുവരും ശ്രമിച്ചിട്ടുള്ളത്. ഒരു ‘ഗിവ് ആൻഡ് ടേക്ക്’ പോളിസി.
ഒരു കാലത്തും ഇവർ രണ്ടു പേർക്കും അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തേടി വരുന്ന സിനിമകളില്‍ മികച്ചത് തെരഞ്ഞെടുത്ത് അഭിനയിക്കാനും കരിയര്‍ മുന്നോട്ടു കൊണ്ടുപോകാനുമാണ് ഇരുവരും ശ്രമിച്ചത്.
ഇരുവര്‍ക്കും ലഭിച്ചത് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്ത സമയം ഇരുവര്‍ക്കുമുണ്ട്. ആ സിനിമകളില്‍ പലതും ബമ്പര്‍ ഹിറ്റുകളുമായിരുന്നു. ഈ തിരക്കിനിടയില്‍ മത്സരത്തെക്കുറിച്ച് ആലോചിക്കാന്‍ എവിടെ സമയം ?! ആരാധകർ അങ്ങനെ പരസ്പരം ചളി വാരിയെറിഞ്ഞു നടക്കുന്നു എന്ന് മാത്രം. ഇവരും ഇവരുടെ സൗഹൃദവും എന്നും നില നിൽക്കും.
Mammootty and Mohanlal and their fans
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...